Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ് നിരീക്ഷകനായി വന്നു, മടക്കം ഗസൽ പാടിയിട്ട്

Hari-om-img

ഗസലിന്റെ നനുത്ത മഴത്തണുപ്പുമായി പ്രശസ്ത ഗായകൻ ‍ഡോ. ഹരി ഓം 22നു വൈഎംസിഎ ഓഡിറ്റോറിയത്തിൽ പാടുന്നു. ഭാരത് ഭവന്റെ നേതൃത്വത്തിൽ വൈകിട്ട് ആറിനാണു ‘ഗസൽമഴ’ എന്ന സംഗീതവിരുന്ന്. ഉത്തർപ്രദേശ് കെഡറ്റിലെ 1997 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ഹരി ഓം തിരഞ്ഞെടുപ്പ് നിരീക്ഷകനായാണു തിരുവനന്തപുരത്തെത്തിയിട്ടുള്ളത്. തിരിച്ചുപോകുംമുൻപു തന്റെ ഒരു സംഗീത സായാഹ്നം അവതരിപ്പിക്കണമെന്നു സുഹൃത്തായ കലക്ടർ ബിജു പ്രഭാകറിനോട് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചാണു ഭാരത് ഭവൻ‌ ആ ദൗത്യം ഏറ്റെടുത്തത്. സ്വന്തമായി ഗസലുകൾ എഴുതുകയും ഈണം നൽകുകയും ആലപിക്കുകയും ചെയ്യാറുള്ള ഡോ. ഹരി ഓം കൈലാസ് ഖേർ, ശ്രേയാ ഘോഷാൽ, ഗുലാം അലി, പണ്ഡിറ്റ് റാം ശങ്കർ എന്നിവരോടൊപ്പം അനവധി അരങ്ങുകൾ പങ്കിട്ടിട്ടുണ്ട്. 

Your Rating: