Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിത്താരയുടെ മനോഹര ആലാപനവുമായി മഴ

Sithara

എൺപതുകളിലും തൊണ്ണൂറുകളിലുമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡികൾ പിറന്നിട്ടുള്ളത്. ഇന്നും നാം ഗുഹാതുരുത്വത്തോടെ ഓർക്കുന്ന തൊണ്ണൂറുകളിലെ മെലഡിയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് സിത്താരയുടെ മനോഹര ഗാനം മഴ. എംഎൻ ഷാജിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ദേവേഷാണ്.

മഴ...

ഹരിതം എന്ന ആൽബത്തിലെയാണ് മഴ എന്ന ഗാനം. ഗ്ലോബ്ഇന്ത്യൻ എന്റർടൈൻമെന്റ്സ് നിർമ്മിച്ച് എംഎൻ ഷാജി വരികൾ എഴുതിയ ദേവേഷ് ഈണം നൽകി പുറത്തിറക്കുന്ന ആൽബമാണ് ഹരിതം. സിത്താര പാടുന്ന മഴ പെയ്തു എന്ന ഗാനത്തെ കുടാതെ. ഉണ്ണികൃഷ്ണൻ ആലപിക്കുന്ന അനുപമ മോഹനം, ദേവാനന്ദ് ആലപിച്ച കുളികഴിഞ്ഞീറൻ, വിൽസ്വരാജ് ആലപിച്ച ഇലഞ്ഞി പൂവിൻ തുടങ്ങിയ ഗാനങ്ങളും ആൽബത്തിലുണ്ട്.