Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദ്വീപിൽ വിക്രത്തിനൊപ്പം ഹോട്ട് ലുക്കിൽ നയൻസ്

iru-mugan

ആൻഡമാൻ സമുദ്രത്തിലെ ഫുക്കെറ്റയെന്ന മനോഹരമായ ദ്വീപിൽ ഹോട്ട് ലുക്കിൽ പ്രണയം പങ്കിട്ട് വിക്രമും നയൻതാരയും. പ്രേക്ഷകർ കാണാൻ കൊതിച്ചിരിക്കുന്ന അടുത്ത വിക്രം ചിത്രമായ ഇരു മുഗനിലെ ഗാനത്തെ കുറിച്ചാണു പറഞ്ഞത്. സംഗീതം കൊണ്ടും വിക്രം നയൻതാര ജോഡിയുടെ അഭിനയംകൊണ്ടു മാത്രമല്ല, ദൃശ്യഭംഗികൊണ്ടു കൂടി ശ്രദ്ധേയമാകുകയാണു ഹെലേന എന്ന ഈ ഗാനം. പാട്ടിന്റെ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നത്. മഥൻ കർക്കിയും താമകരയും ചേർന്നെഴുതിയ വര‌ികൾ‌ക്കു ഹാരിസ് ജയരാജാണു ഈണമിട്ടത്. ആകെ അഞ്ചു ഗാനങ്ങളാണു ചിത്രത്തിലുള്ളത്. പാട്ടുകൾ അടുത്ത മാസം കേൾവിക്കാരിലേക്കെത്തും. 

വിക്രമും നയൻസും ദമ്പതികളായി അഭിനയിക്കുന്ന ചിത്രത്തിലെ ഹണിമൂൺ ആഘോഷ നിമിഷങ്ങളാണു പാട്ടിലുള്ളത്. അതുമാത്രമല്ല, ഫുക്കെറ്റിലെ പാരഡൈസ് ബീച്ച് പാർട്ടിയുടെ മധ്യത്തിലാണു ഗാനം ചിത്രീകരിച്ചത്. രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത പാർട്ടിക്കിടെയായിരുന്നു ഗാനം ചിത്രീകരിച്ചത്. ആഘോഷത്തിന്റെ മൂഡ് കളയണ്ടെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. പാർട്ടി സംഘാടകരിൽ നിന്ന് അനുവാദം കിട്ടുകയും വിക്രമും നയൻതാരയും പാർട്ടിക്കൊപ്പം കൂടാമെന്നു സമ്മതിക്കുകയും ചെയ്തതോടെ ചീത്രീകരണം തീരുമാനിക്കുകയായിരുന്നു. ഒറ്റക്കാമറ വച്ച് ഏറെ ശ്രമപ്പെട്ടാണു സംവിധായകനും സംഘവും ചിത്രീകരണം പൂർത്തിയാക്കിയത്. അര്‍ധ രാത്രിയിൽ ഏതാനും മണിക്കൂറുകളെടുത്തായിരുന്നു ചിത്രീകരണം. വിക്രം ഒരു സിനിമ ചെയ്യുന്നുവെന്നു പറയുമ്പോഴേ ഊഹിക്കാമല്ലോ അതിനേറെ പ്രത്യേകതകളുണ്ടാകുമെന്ന്. ഈ ഗാനം തന്നെ ആ വാദം ശരിവയ്ക്കുന്നു. അരിമ നമ്പിയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണു ആനന്ദ് ശങ്കര്‍. ഷിബു തമീൻസ് ആണു ചിത്രം നിർമ്മിക്കുന്നത്. 

Your Rating: