Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെന്റിങായി ദീരേ ദീരേ

Dheere Dheere Se

ബോളീവുഡിലെ മ്യൂസിക്കൽ ഹിറ്റായ ആഷിഖിയിലെ ഹിറ്റ് ഗാനമായ ദീരേ ദീരേ.. ഹണി സിങ് റീമേക്ക് ചെയ്ത് കുളമാക്കിയെന്നും ഗാനത്തിന്റെ അന്തഃസത്ത നശിപ്പിച്ചെന്നുമുള്ള പഴികൾ ഏറെ കേൾക്കേണ്ടി വന്നെങ്കിലും ഹിറ്റായി മുന്നേറുകയാണ് ദീരേ ദീരേയുടെ പുതിയ പതിപ്പ്. യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തിയ ഗാനം കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് കണ്ടത് 1.4 കോടി ആളുകളാണ്. 

തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഗാനം കുമാർ സാനുവും അനുരാധ പൗട്വാലും ചേർന്നായിരുന്നു ആലപിച്ചത്. ഗാനത്തിന്റെ റീ മിക്‌സ് ഹണി സിങ് തന്നെയാണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ഹണിയുടെ മാതാവ് ഭുപീന്ദ്രർ കൗറും ഹണിയും ചേർന്നാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.

ദീരേ ദീരേ...

ഹൃതിക്ക് റോഷനും സോനം കപൂറുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. കോടീശ്വരനായ യുവാവ് ഒരു യുവതിയെകണ്ട് ഇഷ്ടപ്പെടുന്നതും അവളുമായി പ്രണയത്തിലാകുന്നതുമാണ് ഗാനത്തിന്റെ ഇതിവൃത്തം. അഹമ്മദ് ഖാനാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ടീ സീരിസ് ഉടമയായിരുന്ന ഗുൽഷൻ കുമാറിന്റെ ഓർമ്മയ്ക്കായി പുറത്തിറക്കിയിരിക്കുന്ന ഗാനം നിർമ്മിച്ചിരിക്കുന്നത് ടീ സീരിസാണ്.