Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ മമ്മിക്ക് 'ഒരു കോടി' ഉമ്മ

nayans-in-bhaskar-the-rascal

ഏറ്റവുമടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചാൽ...അതെന്റെ അമ്മയാണ് എന്നാവും മിക്ക പെൺകുട്ടികളുടെയും ഉത്തരം. അതുകൊണ്ടു തന്നെ അമ്മയെ കുറിച്ചുള്ള പാട്ടുകൾ അമ്മ സ്നേഹത്തെ കുറിച്ച് പറയുന്ന കഥകൾ, സിനിമകൾ എല്ലാം നമുക്കേറെ ഇഷ്ടമാണ്. മലയാളത്തിൽ കുറച്ചു കാലം മുൻപിറങ്ങിയ ഒരു പാട്ട്, ക്യൂട്ട് ആൻഡ് സിംപിൾ അമ്മ പാട്ടുപോലും ഇന്നുമെന്നും കേൾക്കാൻ നമുക്ക് കൊതിയാണ്. കുഞ്ഞുശബ്ദത്തിൽ

ഐ ലവ് യൂ

ഐ ലവ് യൂ

ഐ ലവ് യൂ മമ്മീ എന്നു പാടുന്നത് കേൾക്കുന്നതിലെ രസം ഇനിയും നമ്മെ വിട്ടുപോയിട്ടില്ല. അതുകൊണ്ടു തന്നെയാണ് മലയാള ചലച്ചിത്ര ഗീതങ്ങൾക്ക് നെറ്റ് ലോകത്ത് കിട്ടാവുന്ന സ്വീകാര്യതയ്ക്കപ്പുറമുള്ള അപൂർവ നേട്ടം ഈ പാട്ടിന് കൈവരിക്കാനായതും. ദീപക് ദേവ് ഈണമിട്ട ഭാസ്കർ ദി റാസ്കൽ എന്ന ഈ ഗാനം ഒരു കോടിയലധികം പ്രാവശ്യമാണ് യൂട്യൂബ് വഴി ആളുകൾ കണ്ടത്. ശ്വേതാ മോഹനും ദേവികാ ദീപക് ദേവും ചേർന്ന് ആലപിച്ച പാട്ടാണിത്. മനോരമ മ്യൂസിക് ആണ് ഈ പാട്ട് പുറത്തിറക്കിയത്.

പുതിയ കാലത്തെ പാട്ടുചേലുൾക്കൊള്ളുന്ന വരികൾ റഫീഖ് അഹമ്മദ് ആണ് എഴുതിയത്. പാട്ടിന്റെ വരികൾ പോലെ തന്നെ രസകരമാണ് ദൃശ്യങ്ങളും. കുസൃതിത്തരങ്ങൾ നിറഞ്ഞ ഒരു മകളുടെയും അവളുമൊത്തുള്ള ഓരോ കാര്യങ്ങളേയും ഒരുപാടിഷ്ടത്തോടെ സമീപിക്കുന്ന ഒരമ്മയുടെയും കഥകൾ പറയുന്ന കാഴ്ചകളിലൂടെ കടന്നുപോകുന്ന പാട്ട്. സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഭാസ്കർ ദി റാസ്കൽ.