Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈണങ്ങളുമായി ഇളയരാജ അമേരിക്കയിലേക്ക്

Ilayaraja

അമേരിക്കയിലെ പാട്ടുപ്രിയരെ തേടി ഇളയരാജ എത്തുന്നു. ഈ വരുന്ന സെപ്റ്റംബറിൽ രാജ്യത്തെ അഞ്ചു നഗരങ്ങളിലാണ് രാജഗീതങ്ങളുടെ ചക്രവർത്തിയുടെ പാട്ടു മുഴങ്ങുക. സാൻഫ്രാൻസിസ്കോ, ഡല്ലാസ്, അറ്റ്ലാൻറ, ന്യൂജഴ്സി, വാഷിങ്ടൺ എന്നിവിടങ്ങളിലാണ് കച്ചേരികൾ. 

അമേരിക്കയിൽ ഇന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും പ്രചാരം ലക്ഷ്യമിട്ട് ആരംഭിച്ച കലാലയ യുഎസ്എ ആണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സംഗീതലോകത്ത് പകരംവയ്ക്കാനില്ലാത്ത ഈണങ്ങളൊരുക്കുന്ന ഇളയരാജയ്ക്ക് ആദരമൊരുക്കുന്ന വേദികൂടിയാകുമിത്. സംഗീതം ചിട്ടപ്പെടുത്തുന്നതിലെ ഇളയരാജ ശൈലിയേയും അദ്ദേഹം കൈവരിച്ച അപൂർവ്വമായ നേട്ടങ്ങളേയും കൂടുതൽ പരിചയപ്പെടുന്നതിനുമുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും  പരിപാടിയുടെ സംഘാടകർ അറിയിച്ചു. 

ആയിരത്തിലധികം ചലച്ചിത്ര ഗാനങ്ങളും കച്ചേരികളുമായി പതിറ്റാണ്ടുകളായി ഇന്ത്യന്‌ സംഗീത ലോകത്ത് സജീവ സാന്നിധ്യമാണെങ്കിലും അമേരിക്കയിൽ ഇതു വെറും രണ്ടാ പ്രാവശ്യമാണ് ഇളയരാജയെത്തുന്നത്. മൂന്നു വർഷം മുൻപായിരുന്നു ഏറ്റവുമൊടുവിൽ അമേരിക്കയിൽ ഇളയരാജ പാട്ടുകളുമായെത്തിയത്. പ്രശസ്തർ അടങ്ങുന്ന അമ്പതിലധികം പേരുടെ സംഘമാണ് ഇത്തവണ രാജയ്ക്കൊപ്പം അമേരിക്കയിലേക്ക് പറക്കുക. 

Your Rating: