Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാമ്പുകൾക്കൊപ്പം പാടിയാടി...പിന്നാലെ മരണവും

indonesian-singer-died

ഇന്തൊനേഷ്യയിൽ പാമ്പുകൾക്കൊപ്പം നൃത്തം ചെയ്യുന്നത് പരമ്പരാഗത രീതിയുടെ ഭാഗമാണ്. ഇത്തരത്തിലുള്ള ഗായകരിൽ പ്രമുഖയാണ് ഇർമ ബ്ലൂ. പക്ഷേ ഇനിയങ്ങനെ പാടിയാടാൻ ഇർമയില്ല. പാമ്പുകടിയേറ്റിട്ടും പാട്ടിന്റെ ഹരം വിടാതെ സ്റ്റേജിൽ തുടർന്ന ഗായിക ഓർമയായി. അപകടമേറ്റുവെന്നറിഞ്ഞിട്ടും അതു വകവയ്ക്കാതെ പതിനഞ്ചു മിനിട്ടോളമാണ് ഗായിക പാട്ടു തുടർന്നത്.

29കാരിയായ ഗായിക ഇർമാ ബ്ലൂവിന് ഇന്തൊനീഷ്യയിലെ ജാവയിൽ നടന്ന സ്റ്റേജ് പരിപാടിക്കിടെയാണ് പാമ്പുകടിയേറ്റത്. വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളുമായി സ്റ്റേജിലെത്തി പാട്ടുപാടി നൃത്തം ചെയ്യുകയായിരുന്നു ഇർമ. ഇതിനിടെ അപ്രതീക്ഷിതമായി പാമ്പിനെ ചവുട്ടിയതിനെ തുടർന്ന് തുടയ്ക്ക് കടിയേറ്റു. ഇതുവകവയ്ക്കാതെ പാട്ടു തുടർന്നതാണ് മരണത്തിനിടയാക്കിയത്. 45 മിനിട്ട് കഴിഞ്ഞതോടെ ഛർദിച്ച് അവശയായി വീണ ഗായികയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.