Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഇവിടെ'യിലെ പാട്ടുകള്‍ പുറത്തിറങ്ങി

Ivide

ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജും നിവിന്‍ പോളിയും ഭാവനയും ഒന്നിക്കുന്ന 'ഇവിടെ'യിലെ പാട്ടുകള്‍ പുറത്തിറങ്ങി. ഗോപി സുന്ദറാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. 'ഏതോ തീരങ്ങള്‍ തേടുന്നു..' എന്ന ഗാനം ഗോപിസുന്ദര്‍ തന്നെയാണ് പാടിയിരിക്കുന്നത്. പ്രണയാതുരത നിറഞ്ഞ ഒരു മെലഡിയാണിത്. '' ഒരു ഗായികയെക്കൊണ്ടു പാടിക്കാമെന്നായിരുന്നു ആദ്യം ഞാന്‍ തീരുമാനിച്ചത്. എന്നാല്‍ എന്റെ സ്വരത്തില്‍ പാടി കേട്ടപ്പോള്‍ ഞാന്‍ തന്നെ പാടിയാല്‍ നന്നായിരിക്കുമെന്നു ശ്യാം സാര്‍ പറഞ്ഞു. മറ്റുള്ളവരും അത് അംഗീകരിച്ചു.'' ഗോപി സുന്ദര്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

ചിത്രത്തിലെ മറ്റൊരു ഗാനം പാടിയിരിക്കുന്നത് പൃഥ്വിരാജാണ്. ''വരുണ്‍ ബ്ലേക് എന്ന കഥാപാത്രത്തിന്റെ വികാരങ്ങളും മറ്റും അനുഭവിച്ചറിയുവാന്‍ കഴിയുന്ന ഒരാള്‍ക്കേ ഈ ഗാനത്തിന് ജീവന്‍ നല്‍കാന്‍കഴിയൂ. ആ കഥാപാത്രത്തിനെ അവതരിപ്പിക്കുന്ന പൃഥ്വിക്കുതന്നെയാണ് കഥാപാത്രത്തിന്റെ ഫീലിങ്ങ്സ് പാട്ടിന്റെ വരികളില്‍ കൊണ്ടുവരാന്‍ ഏറ്റവും കൂടുതല്‍ സാധിക്കുന്നത്. മുന്‍പ് ദീപക് ദേവിനുവേണ്ടി പൃഥ്വി നന്നായി പാടിയിട്ടുണ്ട്.

ഏതോ തീരങ്ങള്‍ തേടുന്നു..

ഞാന്‍ സംഗീത സംവിധാനം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്ന താരങ്ങളെക്കൊണ്ടുതന്നെ പാടിക്കാറുമുണ്ട്. അങ്ങനെയാണ് പൃഥ്വി തന്നെ പാടിയാല്‍ മതി എന്ന തീരുമാനത്തില്‍ എത്തി ചേര്‍ന്നത്. വളരെ നന്നായി പൃഥ്വി ഈ ഗാനം പാടിയിട്ടുമുണ്ട്. ''ആഴങ്ങളില്‍ ദിനരാവുകള്‍ അലിയുന്നിതാ ഇവിടെ''എന്നു തുടങ്ങുന്നു പൃഥ്വിയുടെ ഗാനം. പ്രതികാരവും വേദനയും ഈ ഗാനത്തിലുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.