Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി ജനതാ ഗാരേജിലെ പക്കാ ലോക്കൽ

janatha-garriage

ലാലേട്ടൻ തരംഗം ഇങ്ങ് നമ്മൾടെ നാട്ടിൽ മാത്രമല്ല. തെലുങ്കിൽ മോഹന്‍ലാൽ അഭിനയിച്ച ജനതാ ഗാരേജ് ഹരംപിടിപ്പിച്ചുകൊണ്ടാണ് തീയറ്ററുകളിൽ മുന്നേറിയത്. ചിത്രത്തിലെ ഏറെ കാത്തിരുന്ന വി‍ഡിയോ, പക്കാ ലോക്കൽ എന്ന പാട്ട് പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ തരംഗമായി. 

കാജൽ അഗർവാളിന്റെ നൃത്തവും ചടുലമായ ഈണവും പതിവ് ഐറ്റം നമ്പറുകളിൽ‌ നിന്ന് വേറിട്ടു നിൽക്കുന്നു. ഐറ്റം നമ്പർ കാജൽ കലക്കനാക്കിയിരിക്കുന്നുവെന്നു തന്നെ പറയണം. ജൂനിയർ എൻടിആർ ആണ് കാജലിനൊപ്പം നൃത്തംവയ്ക്കുന്നത്. കോടികൾ മുടക്കി ചിത്രീകരിച്ച പാട്ടിന്റെ രംഗത്തിന്റെ ടീസർ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാജൽ ഐറ്റം ഡാൻസ് ചെയ്യുന്നുവെന്നതും വ്യത്യസ്തമായ നൃത്തവുമാണ് പാട്ടിന് എന്നതാണതിനു കാരണം. 

തെലുങ്കിലും മലയാളത്തിലുമായി  ചിത്രീകരിച്ച സിനിമയിലെ നായിക സാമന്തയാണ്. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം വൻ വിജയം നേടിയിരുന്നു തീയറ്ററുകളിൽ.

Your Rating: