Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാക്വിലിന്റെ പാട്ടിനും "വെട്ട്" വീഴുമോ?

jaquiline-fernandez

ഉഡ്താ പഞ്ചാബ് വിവാദം കെട്ടടങ്ങിയതേയുള്ളൂ. ഇപ്പോഴിതാ ജാക്വിലിൻ ഫെർണാണ്ടസ് പാടിയഭിനയിക്കുന്ന പുത്തൻ പാട്ടും വിവാദത്തിന്റെ നടുവിലേക്കെത്തുന്നു. രോഹിത് ധവാൻ സംവിധാനം ചെയ്ത ഡിഷ്യൂം എന്ന ചിത്രത്തിലെ സൗ തരാ കേ എന്ന ഗാനത്തിനെതിരെയാണ് ആരോപണം. ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയാണ് പാട്ടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സെൻസർ ബോർഡിനോട് ഈ പാട്ട് ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുകയാണിവർ. ജാക്വിലിന്റെ വസ്ത്രവും അരയിൽ അണിഞ്ഞിരിക്കുന്ന ആയുധവുമാണ് സിഖ് സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയെ ചൊടിപ്പിച്ചത്. 

ഈ ഗാനത്തിന്റെ ടീസർ മാത്രമാണ് പുറത്തെത്തിയിട്ടുള്ളത്. ഇറക്കം കുറഞ്ഞ വസ്ത്രവും അരയിൽ ഒരു കത്തിയുമണിഞ്ഞ് നിൽക്കുന്ന ജാക്വിലിന്റെ ലുക്ക് ആണ് പ്രശ്നം. കിർപാൻ എന്നറിയപ്പെടുന്ന ഈ കത്തി സിഖുകാരുടെ പരമ്പരാഗത ആയുധമാണ്. തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന  രീതിയിലാണ് ഇത് ജാക്വിലിൻ അണിഞ്ഞിരിക്കുന്നതെന്നാണ് വാദം. ജോൺ എബ്രഹാമും വരുൺ ധവാനുമാണ് ചിത്രത്തിലെ നായകൻമാർ. 

ചിത്രത്തിൽ നിന്ന് പാട്ടൊഴിവാക്കുക മാത്രമല്ല സംവിധായകനും നടിയും മാപ്പു പറയണമെന്നും ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി മജീന്ദര്‍ സിങ് സിർസ സെൻസർ ബോർഡ് ചെയർമാൻ പങ്കജ് നിഹലാനിയ്ക്കയച്ച കത്തിൽ പറയുന്നു. 

Your Rating: