ഓലഞ്ഞാലി കുരുവി എന്ന മനോഹര ഗാനം മലയാളിക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് പി ജയചന്ദ്രൻ, ഗോപിസുന്ദർ, ഹരിനാരായണൻ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവർ ഒന്നിക്കുന്നത്. സംഗീതസംവിധായകൻ ഗോപിസുന്ദർ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചതാണീ കാര്യം.
ഷേക്‌സ്പിയർ എംഎ മലയാളം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും ലാസ്റ്റ് ബഞ്ച് എന്ന ചിത്രത്തിന്റെ സംവിധായകനുമായ ജിജു അശോകൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഉറുമ്പുകൾ ഉറങ്ങാറില്ല. അഞ്ച് കള്ളന്മാരുടെ കഥ പറയുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, അജു വർഗീസ്, ചെമ്പൻ വിനോദ്, അനന്യ, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ശ്രീജിത്ത് രവി, പ്രകാശ്, സന്തോഷ്, വനിത കൃഷ്ണചന്ദ്രൻ, ജാനകി കൃഷ്ണൻ, തെസ്‌നി ഖാൻ, ലക്ഷ്മി പ്രിയ, മുസ്തഫ തുടങ്ങിയവാണ് അഭിനയിക്കുന്നത്. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, തൃശൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ചിത്രം ആഗസ്റ്റിൽ പുറത്തിറങ്ങും.
ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്