Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയപ്രദ പാട്ടുകാരിയാകുന്നു

Jayaprada

തെന്നിന്ത്യൻ സൂപ്പർ നടിയും മുൻ എംപിയുമാണ് ജയപ്രദ. മികച്ച സിനിമകളിലൂടെ നമ്മെ രസിപ്പിച്ച ജയപ്രദ ഗായികയാവുന്നു. ജയപ്രദയുടെയുടെ സഹോദരപുത്രൻ നായകനാവുന്ന ഉയിരേ ഉയിരേ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം പാടുന്നത്. 

താൻ പാട്ടുകാരിയാണെന്നും പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടെന്നും ജയപ്രദ വാർത്തയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ആദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നത്, ജാവേദ് അലിയുടെ കൂടെ ഒരു ഫാസ്റ്റ് നമ്പറാണ് പാടിയിരിക്കുന്നതെന്നും ആദ്യത്തെ സ്റ്റുഡിയോ എക്‌സ്പീരിയൻസ് വളരെ മികച്ചതായിരുന്നെന്നും ജയപ്രദ പറഞ്ഞു. 

നിതിൻ, നിത്യ മേനോൻ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ചു 2012 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രം ഇഷ്‌കിന്റെ തമിഴ് റീമെയ്ക്കാണ് ഉയിരേ ഉയിരേ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.