Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒന്നും തന്നില്ലെങ്കിലും ഗോപിയ്ക്കായി അതും ചെയ്യും: ജയസൂര്യ

jayasurya-gopi

മികവുറ്റ അഭിനയം കാഴ്ചവയ്ക്കാൻ മാത്രമല്ല, അത്യാവശ്യം നന്നായി പാടാനറിയാമെന്നും തെളിയിച്ചയാളാണ് ജയസൂര്യ. പാവാട എന്ന ചിത്രത്തിലെ മുത്താണ് ജോയ്..നമ്മുടെ സ്വത്താണ് ജോയ് എന്ന ഗാനമാണ് ഏറ്റവുമൊടുവിലെത്തിയ ജയസൂര്യ ഗാനം. ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ജയസൂര്യ വീണ്ടും ഗായകനാകുന്നു. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിൽ. ഗോപീ സുന്ദർ ആണ് സംഗീതം. ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് ഇക്കാര്യമറിയിക്കാൻ ഇത്രയും വലിയൊരു കുറിപ്പിട്ടതെന്നതിനും ജയസൂര്യയ്ക്ക് കാരണമുണ്ട്.

പാവാടയിൽ പാടിയതി‌ന് പൃഥ്വിരാജ് ഒരു മിഠായി പോലും ജയസൂര്യയ്ക്ക് സമ്മാനമായി നൽകിയില്ല. ജയസൂര്യയുടെ കുട്ടികൾ ഏറെ പ്രതീക്ഷയോടെ അന്നേ കാത്തിരിക്കുയാണ്. ഇപ്പോഴും. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രവും പാട്ടും ഹിറ്റായാൽ അമേരിക്കയിലേക്ക് ടിക്കറ്റ് ആണ് നിർമ്മാതാവ് ആഷിഖ് അബു ജയസൂര്യയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് നടനിപ്പോൾ. എന്നാലും എല്ലാം കഴിയുമ്പോൾ അമേരിക്കയിൽ വെള്ളപ്പൊക്കമാണെന്നോ മറ്റോ പറയുമോയെന്ന സംശയവും ജയസൂര്യയ്ക്കുണ്ട്. രസകരമായ കുറിപ്പിൽ സിനിമയിലെ എല്ലാവർക്കും ആശംസകൾ നേരുന്നതിനോടൊപ്പം ഗോപീ സുന്ദറിനുള്ള നന്ദിയും അറിയിക്കുന്നുണ്ട്.

ജയസൂര്യയുടെ കുറിപ്പ് വായിക്കാം...

"പാവാട " എന്ന ചിത്രത്തിനു വേണ്ടി "മുത്താണ് ജോയി.. നമ്മുടെ സ്വത്താണ് ജോയി "... എന്ന ഒരു പാട്ട് ഞാൻ പാടിയിരുന്നു " പൃഥിരാജ് എന്ന വൃത്തികെട്ടവൻ ഒരു മിഠായി പോലും എനിയ്ക്ക് മേടിച്ച് തന്നില്ല... (വീട്ടില് മക്കളാണെങ്കിൽ രാജുമാമൻ gift ആയിട്ട് ഇപ്പോ വരുo എന്ന് പറഞ്ഞ് ഒരേ നിപ്പ് തുടങ്ങിയതാ.. മക്കളിപ്പോ വലുതായി) ദാ ഇതുപോലെ ഷാജഹാനും പരീക്കുട്ടീടെ producer ആഷിഖ്,, ഈ പടത്തിൽ പാടാൻ പറഞ്ഞു.... ഞാൻ പാടി... പടവും, പാട്ടും...ഹിറ്റായാൽ അമേരിയ്ക്കാവിലേയ്ക്ക് ticket ഒക്കെ offer ചെയ്തിട്ടുണ്ട്... ഹിറ്റായി കഴിയുമ്പോ അവിടെ വെള്ളപ്പൊക്കം ആണെന്നൊക്കെ പറയോ ആവോ.. എന്തായാലും സിനിമയും, പാട്ടുമൊക്കെ നിങ്ങൾക്ക് ഇഷ്ടാവട്ടെ.... mr. Gopi sunder നിങ്ങൾക്കുള്ള നന്ദിയുടെ പൂചെണ്ടുകൾ ഞാൻ ഉടനെ വീട്ടിൽ എത്തിയക്കുന്നതാണ് ....

Your Rating: