Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെന്നിഫർ ആ വസ്ത്രം വേണ്ട!

Jennifer Lopez

പോപ് ഗായിക, നടി, ഫാഷന്‍ ഡിസൈനര്‍ എന്നിങ്ങനെ എല്ലാ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ്‌ ജെന്നിഫര്‍ ലോപസ്. വിവാദങ്ങള്‍ക്കും താരം ഒട്ടും പുറകിലായിരുന്നില്ല. ഫാഷന്‍ രംഗത്ത് ജെന്നിഫര്‍ ഒരു താരമായത് കൊണ്ട് തന്നെ അവരുടെ വസ്ത്രധാരണം എന്നും ആരാധകരും പാപ്പരാസികളും ശ്രദ്ധിച്ചിരുന്നു. ഇതിന്റെ പേരില്‍ താരം വിവാദത്തിലായിട്ടുമുണ്ട്.

Jennifer Lopez

എന്നാല്‍ കഴിഞ്ഞ ദിവസം ജെന്നിഫർ ലോപ്പസിന്റെ ഷൂസിൽ ഒരു ബാർ കോഡ് കണ്ടു. ഇതെന്താണെന്ന് എല്ലാവര്‍ക്കും സംശയമായി. ഒടുവില്‍ അതെന്താണെന്ന് ചോദിച്ചയാളോടു ജെന്നിഫർ പറഞ്ഞു–‘‘ ഓരോ ദിവസവും എന്തു ധരിക്കുന്നു എന്ന് കംപ്യൂട്ടർ സംവിധാനത്തിൽ രേഖപ്പെടുത്താനാണിത്.’’ ഒരേ വസ്ത്രവും ഷൂസും വീണ്ടും ധരിക്കുന്നത് ഒഴിവാക്കാനുള്ള മാർഗം. ആ ജോലി കംപ്യൂട്ടറിനെ ഏൽപ്പിച്ചാൽ എന്തെളുപ്പം!

Jennifer Lopez

കംപ്യൂട്ടറിൽ ഓരോ ദിവസവും ജെന്നിഫർ ധരിക്കുന്നവയുടെ ചിത്രങ്ങളും ശേഖരിച്ചുവയ്ക്കുന്നുണ്ട്. അത് എവിടെയാണു സൂക്ഷിച്ചിരിക്കുന്നത് എന്നും രേഖപ്പെടുത്തുന്നുണ്ട്. ഇതിനെല്ലാം പ്രത്യേകം ജോലിക്കാരനെ നിയമിച്ചിട്ടുണ്ട്–എല്ലാം വസ്ത്രധാരണത്തിലെ പുതുമയ്ക്കുവേണ്ടിയാണെന്നും താരം പറയുന്നു. പക്ഷെ താരത്തിന്റെ ഈ ചെയ്‌തി ഇപ്പോള്‍ ഹോളിവുഡില്‍ ചര്‍ച്ചയാണ്‌. വസ്‌ത്രം ധരിക്കാന്‍ ഇത്തരമൊരു ബാര്‍ കോഡ് സംവിധാനം വേണമോയെന്നതാണ്‌ എല്ലാവരുടെയും സംശയം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.