Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേൾക്കാം ജോമോന്റെ പാട്ടുകൾ

jomonte-suviseshangal-song

ദുൽഖർ സൽമാൻ നായകനാകുന്ന ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലെ പാട്ടുകൾ പുറത്തിറങ്ങി. വിദ്യാസാഗറാണ് ഈണമിട്ടത്. മൂന്നു പാട്ടുകളാണു ചിത്രത്തിലുള്ളത്. റഫീഖ് അഹമ്മദിന്റേതാണു സംഗീതം. സുജാത, നജീം അർഷദ്, ബൽറാം,അഭയ് ജോധ്പുര്‍കർ, മെറിൻ ഗ്രിഗറി എന്നിവരാണു ഗായകര്‍. കേള്‍ക്കുമ്പോൾ സന്തോഷം തോന്നുന്ന നല്ല പാട്ടുകളാണു മൂന്നെണ്ണവും. അഭയ് ജോധ്പുർക്കറിന്റെയും മെറിൻ ഗ്രിഗറിയുടെയും സ്വരങ്ങൾ അധികം കേട്ടുപരിചയമില്ലാത്തവയാണ്. രണ്ടും വ്യത്യസ്തമായ സ്വരഭംഗികളാണ്. നോക്കി നോക്കി എന്നു തുടങ്ങുന്ന പാട്ട് ഇരുവരും ചേർന്നാണു പാടിയിരിക്കുന്നത്. 

റഫീഖ് അഹമ്മദിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണു ജോമോന്റെ സുവിശേഷങ്ങൾ. സേതു മണ്ണാർക്കാട് ആണു സംവിധാനം. മുകേശ്സ അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണു പ്രധാന താരങ്ങൾ.