Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നാമ്പൽ പുഴയിറമ്പിൽ പാടി ജൂഹി ചൗള

juhy-chawla

വർഷങ്ങൾക്കിപ്പുറം പാട്ടു പാടി മലയാളത്തിന്റെ മനംകവര്‍ന്നിരിക്കുകയാണു ബോളിവുഡ് സുന്ദരി ജൂഹി ചൗള. കോട്ടയത്തെ മഹാലക്ഷ്മി സിൽക്സിൽ എത്തിയതായിരുന്നു താരം. മഹാലക്ഷ്മി സിൽക്സിന്റെ വസ്ത്രവൈവിധ്യങ്ങൾ പരിചയപ്പെടുത്തി റാംപിൽ ചുവട് വച്ച താരം  മലയാളികൾക്കായി ഒരു പാട്ടും പാടി. അതും മലയാളം പാട്ട്. വേറൊന്നുമല്ല, ജൂഹി ചൗളയെ നമ്മുടെ പ്രിയപ്പെട്ടതാക്കിയ ഗാനം. ഹരികൃഷ്ണൻസിലെ പൊന്നാമ്പൽ പുഴയിറമ്പിലെന്ന ഗാനമാണു ജൂഹീ ചൗള പാടിയത്. സൂപ്പർ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ച ഹരികൃഷ്ണന്‍സിലെ നായികയെ അന്നും ഇന്നും മലയാളികൾക്കേറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ ഇന്നലെ ഈ പാട്ടു പാടിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണു സദസ് വരവേറ്റത്. മലയാളത്തിൽ ആദ്യമായി അഭിനയിച്ച ചിത്രത്തെ അത്രയധികം സ്നേഹിച്ചിരുന്നുവെന്നു പറഞ്ഞാണു ജൂഹി ചൗള മടങ്ങിയത്. 

Your Rating: