Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വരുമോ...പ്രണയ ഗീതം പാടി അഭിനയിച്ച് ജ്യോത്സന

jyotsna-music-video

പ്രണയഗീതം പാടി അഭിനയിച്ച് ജ്യോത്സന. ഗായിക സംഗീതമിടുന്ന ആദ്യ മ്യൂസിക് ആൽബമാണിത്. ഇനി വരുമോ എന്നു പേരിട്ട മ്യൂസിക് വിഡിയോ മികച്ച പ്രതികരണം നേടിത്തുടങ്ങി. പ്രണയത്തെ കുറിച്ചാണ് വരികൾ. കാൽപനികമായ വരികളും മനസിനെ ശാന്തമാക്കുന്ന ഈണവും അതുപോലെ ജീവസുറ്റ രംഗങ്ങളും ചേർന്ന മ്യൂസിക് വിഡിയോ ആർക്കും ഇഷ്ടമാകും. പ്രത്യേകിച്ച് പ്രണയിനികൾക്ക്.

ഇടയ്ക്കു വെറുതെ സംഗീതം ചിട്ടപ്പെടുത്തുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ കിട്ടിയ ട്യൂൺ ആണിത്. എനിക്കിതിനോടു പ്രത്യേക ഒരിഷ്ടമുണ്ടായിരുന്നു. എല്ലാവരും കേൾക്കണമെന്നു തോന്നി. ജനങ്ങളിലേക്കു കൂടുതൽ എത്തണമെങ്കിൽ അതൊരു നല്ല വിഡിയോ ആയിട്ടേ കാര്യമുള്ളൂ. അങ്ങനെയാണ് ഈ ആശയത്തിലേക്ക് എത്തുന്നത്. ജോഫി തരകനാണു വരികൾ എഴുതി തന്നത്. എല്ലാവരുടെ മനസിലും പ്രണയമുണ്ടല്ലോ. നമ്മൾ അനുഭവിച്ചിട്ടില്ലെങ്കിൽ കൂടി ഏറെയിഷ്ടനായിരിക്കും. അപ്പോൾ അതിനെ കുറിച്ചുള്ള പാട്ടുകൾ കേൾക്കാനും ഒരു പ്രത്യേക സുഖമല്ലേ...ജ്യോത്സന തന്റെ ആദ്യ സ്വതന്ത്ര സംഗീത ആൽബത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചു.

സ്വതന്ത്ര സംഗീത സംവിധാന രംഗത്തേക്കു കടക്കുന്നു എന്നു വ്യാഖ്യാനിക്കരുത്. നമ്മൾക്കെല്ലാം സംഗീതം ഇഷ്ടമാണെങ്കിലും കൂടുതലും സിനിമാ സംഗീതത്തെയാണല്ലോ ആശ്രയിക്കുന്നത്. ഇൻഡിപെൻഡന്റ് മ്യൂസിക് അധികമില്ല. അതുകൊണ്ട് ഇൻഡിപെൻഡന്റ് മ്യൂസികിന് ഞാന്‍ എന്റേതായ ഒരു സംഭാവന നൽകുന്നു. നമ്മളിപ്പോൾ പാശ്ചാത്യ സംഗീത രംഗം ശ്രദ്ധിച്ചാൽ മനസിലാകും അവിടെ പാട്ടുകാർ തന്നെയാണ് എഴുതുന്നതും ഈണമിടുന്നതും അഭിനയിക്കുന്നതുമെല്ലാം. അതിന് എത്ര വലിയ സ്വീകാര്യതയാണ് കിട്ടുന്നത്. ഇടയ്ക്കൊന്നു മങ്ങിയെങ്കിലും ആ ഒരു സംസ്കാരം നമ്മുടെ നാട്ടിലും ഇപ്പോൾ വന്നു തുടങ്ങി. വിധു പ്രതാപ് നങ്ങേലി എന്നൊരു ആൽബം ചെയ്തു, സയനോര ഉയിരേ എന്ന പാട്ടുമായി എത്തി. ഞാനും അതാണ് ചെയ്തത്. എന്റേതായ ഒരു ക്രിയാത്മകത ഞാൻ സംഗീതത്തിനു കൊടുക്കുന്നു അത്രയേ ഈ മ്യൂസിക് വിഡിയോ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ജ്യോത്സന പറഞ്ഞു.

സംഗീതവും വരികളും മനോഹരമായപ്പോൾ അതിനു കാമറയിലൂടെ മിഴിവേകിയതക് ജിംഷി ഖാലിദ് ആണ്. മധു സി നാരായണന്റേതാണു സംവിധാനം.