Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയ്ക്കു സ്വരലയ പുരസ്കാരം

kaithapram-chithra-kamal കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.എസ്.ചിത്ര, കമൽഹാസൻ

കമൽഹാസനും കെ എസ് ചിത്രയ്ക്കും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും സ്വരലയ-ഈണം പുരസ്കാരം. അരനൂറ്റാണ്ടിലെ മികച്ച ഗായികയായാണു കെ.എസ് ചിത്രയെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയാണു പുരസ്കാരം. ഭരത് മുരളി അഭിനയ പ്രതിഭാ പുരസ്കാരമാണു കമൽഹാസനു സമ്മാനിക്കുക. സുവർണാ പ്രതിഭാ പുരസ്കാരമാണു ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നേടിയത്.

പോയവർഷത്തെ ഏറ്റവും ജനപ്രിയ ഗാനമായി പ്രേമം സിനിമയിലെ മലരേ നിന്നെ കാണാതിരുന്നാല്‍ തിരഞ്ഞെടുത്തു. ഇതിന്റെ രചയിതാവ് ശബരീഷ് വർമ, സംഗീത സംവിധായരൻ രാജേഷ് മുരുഗേശൻ, ഗായകൻ വിജയ് യേശുദാസ് എന്നിവർക്കും പുരസ്കാരം സമ്മാനിക്കും. 

Your Rating: