Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷ് നാരായണൻ സംഗീതത്തിൽ കെ.എസ്. ചിത്രയുടെ പാട്ട്

santhosh-narayanan-k-s-chithra

കബാലിക്കു ശേഷം സന്തോഷ് നാരായണൻ ഈണമിടുന്ന സിനിമയിൽ കെ.എസ്. ചിത്ര പാടുന്നു. ഇതാദ്യമായാണ് ചിത്ര സന്തോഷ് നാരായണന്റെ സംഗീതത്തിൽ പാടുന്നത്. ധനുഷ് ചിത്രമായ കൊടിയിലെ ഈ പാട്ടിനു വരികളെഴുതുന്നത് വിവേകാണ്.

എനക്കുൾ ഒരുവൻ, 36 വയതിനിലേ, ഇരുതി സുട്രു, ഇരൈവി തുടങ്ങിയവയിലെ ഹിറ്റു ഗാനങ്ങൾ വിവേക്-സന്തോഷ് നാരായണൻ കൂട്ടുകെട്ടിലാണ് ഒരുങ്ങിയത്. കൊടിയിൽ ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നത് ഒരു കൂട്ടം നല്ല ഗാനങ്ങളാണ്. ആത്മാവിനെ തൊട്ടുണർത്തിയ ആലാപനമെന്നാണ് ചിത്ര പാടിയ പാട്ടിനെക്കുറിച്ചു ഗാനരചയിതാവ് സമൂഹ മാധ്യമത്തിൽ കുറിച്ചത്. 

ദുരൈ സെന്തിൽ കുമാറാണ് കൊടിയുടെ സംവിധായകൻ. ദീപാവലിക്കു ചിത്രം പ്രതീക്ഷിക്കാം. 

Your Rating: