Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയപ്പെട്ട സുജുവിന് ചിത്രയുടെ സമ്മാനം

chithra-sujatha

ഒരു പാട്ടിലെ മനോഹരമായ പല്ലവിയും അനുപല്ലവിയും പോലെയാണ് ഈ ഗായികമാർ. ചിത്രയും സുജാതയും. ആരുടെ പാട്ടാണ് ഏറ്റവും മനോഹരമെന്ന് ചിന്തിക്കുവാൻ പോലും അവസരം നൽകാത്ത സ്വരസാന്നിധ്യങ്ങള്‍. ഇരുവരും നമുക്ക് വാനമ്പാടികൾ. പാട്ടുലോകത്തെ ഈ നക്ഷത്രങ്ങൾ അടുത്ത കൂട്ടുകാരികളുമാണ്. ‌അപ്പോൾ ഒരാളുടെ ജന്മദിനത്തിൽ മറ്റേയാൾ എന്ത് സമ്മാനമാണ് കൊടുക്കുക. സുജാതയുടെ പിറന്നാൾ ദിനത്തിൽ ചിത്ര നൽകിയ സമ്മാനം ഒരു പാട്ടു തന്നെ. ഇതിലും സുന്ദരമായ മറ്റെന്ത് സമ്മാനമാണ് നൽകാനാകുക.

വയസ് പത്തു തികയും മുൻപേ ദാസേട്ടനൊപ്പം വേദികൾ പങ്കിട്ട ഗായികയാണ് സുജാത. ഇളയരാജയുടെയും എം കെ അർജുനന്‍ മാസ്റ്ററിന്റെയും ചലച്ചിത്ര ഗാനങ്ങളെന്ന പോലെ എം ജി രാധാകൃഷ്ണന്റെ ലളിതഗാനങ്ങളും കൂടിയാണ് സുജാതയെ ഗാനലോകത്തെ ശക്തമായ സാന്നിധ്യമാക്കുന്നത്. പതിനായിരത്തിലധികം സിനിമാ ഗാനങ്ങളിൽ സുജാത പാടിക്കഴിഞ്ഞപ്പോഴും മലയാളത്തിന്റെ മനസിൽ ആ ലളിത ഗാനങ്ങളും ഒളിമങ്ങാതെ കിടപ്പുണ്ട്. അതിലൊരു ഗാനമാണ് സുജാതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ചിത്ര ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.