Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാന് വാനമ്പാടി പാടിക്കൊടുത്ത പിറന്നാൾ ഗീതം

k-s-chithra

കാലൊച്ച കേൾപ്പിക്കാതെ ഈണങ്ങൾക്കൊപ്പം സഞ്ചരിച്ച് അവയുടെ ഏറ്റവും സുന്ദരമായ ഭാവത്തെ ഉൾക്കൊണ്ട് നമ്മളിലേക്കെത്തിച്ച റഹ്മാൻ. പിറന്നാൾ ദിനത്തില്‍ ആ ഈണങ്ങൾ പാടി പ്രതിഫലിപ്പിച്ച ഗായക സംഘം അദ്ദേഹത്തിനെങ്ങനെയാണ് ആശംസയർപ്പിക്കുന്നതെന്നറിയാൻ കൗതുകമില്ലേ. രുക്കുമണിയേ, അഞ്ജലി അഞ്ജലി പുഷ്പാഞ്ജലീ, കണ്ണാളനേ, ഉയിരേ തുടങ്ങിയ റഹ്മാൻ ഗീതങ്ങളിൽ പെൺസ്വരമായ കെ എസ് ചിത്ര ആശംസ പറഞ്ഞത് പാട്ടുപാടിക്കൊണ്ടാണ്.

ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയ്ക്ക് മിനുട്ടുകൾക്കകം ആയിരക്കണക്കിന് ആരാധകരാണ് ഒപ്പം ചേർന്ന‌ത്. വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ പാടിയ പാട്ട്. അപൂർപ ജന്മത്തിന് മറ്റൊരു അപൂർവ പിറവിയുടെ സമ്മാനം. ഓകെ കൺമണി എന്ന ചിത്രത്തിലെ പാട്ടാണ് ചിത്ര പാടിയത്. വൈരമുത്തുവിന്റെ വരികൾക്ക് റഹ്മാൻ ഈണമിട്ട് പാട്ട്. ദുല്‍ഖറും നിത്യ മേനോനും അഭിനയിച്ച മണിരത്നം ചിത്രമാണിത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.