Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹിച്ചു പോകും വിദ്യാ ബാലനേയും ഈ പാട്ടിനേയും

kahaani-two-vidya-balan

അടുത്ത സുഹൃത്തിനോടെന്ന പോലെ അടുപ്പം തോന്നുന്ന ഗാനങ്ങളുണ്ട്. വിദ്യാ ബാലൻ നായികയാകുന്ന കഹാനി2വിലെ ഈ പാട്ടും അതുപോലെയാണ്.  മെഹറം എന്ന പാട്ടു കേൾക്കുമ്പോൾ, കാണുമ്പോൾ നമ്മളറിയാതെ സ്നേഹിച്ചു പോകും വിദ്യാ ബാലനേയും ഈ പാട്ടിനേയും. വിദ്യാ ബാലന്റെ ലുക്കിനും അമ്മയായും സുഹൃത്തായും അഭിനയിക്കുമ്പോഴുള്ള മുഖഭാഭത്തിനും അത്രയേറെ തന്മയത്വമുണ്ട്. അതിനൊപ്പം അരിജിത് സിങിന്റെ നേർത്ത സ്വരഭംഗിയിലുള്ള പാട്ടു കൂടിയാകുമ്പോൾ പൂർണമാകും.

മെഹറം എന്ന വാക്കിനർഥം പ്രിയപ്പെട്ടൊരാൾ എന്നാണ്. വിദ്യാബാലന്റെ കഥാപാത്രമായ ദുർഗയും മകൾ നൈഷയും തമ്മിലുളള ആത്മബന്ധവും വിദ്യയുടെ സൗഹൃദത്തിന്റെ ആഴവുമാണ് പാട്ടിൽ ചിത്രീകരിക്കുന്നത്. നൈഷയുടെ നിഷ്കളങ്കത്വവും അതിനോടു ചേർന്നു നിൽക്കുന്ന വിദ്യയും പാട്ടു വീണ്ടും വീണ്ടും കാണാൻ തോന്നിക്കും. 

അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് ക്ലിന്റൺ സെറേജോ ആണ് ഈണണിട്ടത്. 

Your Rating: