Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കലി'ട്രെയിലർ സംഗീതം കോപ്പിയടിച്ചതോ?

kali-first-look

പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് കലി. ദുൽഖർ സൽമാനും പ്രേമത്തിലൂടെ പ്രിയങ്കരിയായ സായ്പല്ലവിയും അഭിനയിക്കുന്ന കലിയുടെ ട്രെയിലർ പുറത്തിറങ്ങിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വിവാദങ്ങളും കൊഴുക്കുന്നു. ട്രെയിലറിന്റെ സംഗീതം കോപ്പിയടിച്ചതാണെന്നാണ് ആരോപണം. ദി മാൻ ഫ്രം അങ്കിൾ എന്ന ചിത്രത്തിലെ സൗണ്ട് ട്രാക്ക് അതേപടി ഉപയോഗിച്ചിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ.

ഗോപീ സുന്ദറാണ് കലിയിലെ പാട്ടുകൾക്ക് സംഗീതം നൽകിയത്. ചിത്രത്തിൽ രണ്ട് പാട്ടുകളാണുള്ളത്. ബി കെ ഹരിനാരായണനാണ് വരികളെഴുതിയത്. ഈ രണ്ട് പാട്ടുകളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിനു ശേഷം സമീറും ദുൽഖറും ഒന്നിക്കുന്ന ചിത്രമാണ് കലി. ഒരു ന്യൂജനറേഷൻ ബാങ്കിന്െ കസ്റ്റമർ റിലേഷൻ ഓഫിസറായ സിദ്ധാർഥിന്‍റെ കഥയാണ് കലി. രാജേഷ് ഗോപിനാഥാണ് കലിയുടെ തിരക്കഥയും സംഭാഷണവും. ഗിരീഷ് ഗംഗാധരനാണ് കാമറ. ഹാൻഡ് മെയ്ഡ് ഫിലിംസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ മാസം 26ന് ചിത്രം പുറത്തിറങ്ങും.

Your Rating: