Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്താമരയുടെ ചന്തമുണ്ട് ഈ പാട്ടുകൾക്കും ദൃശ്യങ്ങൾക്കും

kamboji-movie-songs

ഒഎന്‍വി കുറുപ്പ് ഏറ്റവുമൊടുവിൽ ഗാനരചന നിർവ്വഹിച്ച ചിത്രമാണ് കാംബോജി. സിനിമയിൽ അദ്ദേഹം എഴുതിയ ചെന്താർ നേർമുഖി, നടവാതിൽ എന്നീ പാട്ടുകളുടെ വിഡിയോ പുറത്തിറങ്ങി. എം ജയചന്ദ്രനാണ് സംഗീതം. വിനോദ് മങ്കരയാണ് കാംബോജി സംവിധാനം ചെയ്യുന്നത്. നൃത്തവും സംഗീതവും ഇഴചേർന്ന പ്രണയകഥയാണു കാംബോജി പങ്കുവയ്ക്കുന്നത്.

ഒഎൻവി കവിതയുടെ ഭംഗിയും ഭാവാത്മകമായ  ആലാപനവും മാത്രമല്ല, പാട്ടുകളെ പ്രിയപ്പെട്ടക്കുന്നത്. അതിന്റെ ദൃശ്യങ്ങളും മനോഹരമാണ്. ചെന്താമരയുണ്ട് ചന്തമുള്ള കാഴ്ചകൾ ആണു പാട്ടിനൊപ്പമുള്ളത്. വിനീതും ലക്ഷ്മി ഗോപാലസ്വാമിയും ചേർന്നുള്ള നൃത്തവും അവർ ചിലങ്കയുടെ താളത്തിലേക്ക് അലിഞ്ഞു ചേരുന്ന പശ്ചാത്തലവും മനസിൽ എന്നും സൂക്ഷിച്ചിട്ടുള്ള ഒഎൻവി കവിതകൾ പോലെയാണ്. ശാസ്ത്രീയ നൃത്തത്തിൽ ഇരുവർക്കുമുള്ള പ്രാഗത്ഭ്യം പാട്ടിന്റെ ചന്തത്തോട് അതിസുന്ദരമായി ചേർന്നു നിൽക്കുന്നു.

കെ.എസ് ചിത്ര അടുത്ത കാലത്തു പാടിയ ഏറ്റവും മനോഹരമായ മെലഡികളിലൊന്നാണ് നടവാതിൽ. പാട്ടിനു ചിത്ര സ്വരം കൊണ്ടു നൽകിയ ഭാവമാണ് അതിനെ ഇത്രയേറെ കേഴ്‍വി സുന്ദരമാക്കുന്നതെന്നു നിസംശയം പറയാം. ചെന്താർ നേർമുഖീ എന്ന പാട്ട് ശ്രീവൽസൻ ജെ മേനോനൊപ്പമാണ് ചിത്ര പാടിയിരിക്കുന്നത്. ഈ മാസം 25നാണ് കാംബോജി റിലീസിനെത്തുന്നത്.