Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്മട്ടിപ്പാടത്തിലെ കിടിലൻ ടൈറ്റിൽ സോങ്

kammattipadam-songs

ഒരു ചലച്ചിത്രത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ചാനയിക്കുന്നത് അതിന്റെ ടൈറ്റിൽ സോങ്ങാണ്. കമ്മട്ടിപ്പാടം കണ്ടിറങ്ങിയവരാരും അതിന്റെ ടൈറ്റിൽ സോങ് മറക്കാനിടയില്ല. കമ്മട്ടിപ്പാടത്തേക്കുള്ള കൃഷ്ണന്റെയും കുടുംബത്തിന്റെയും വരവും കഥാപാത്രങ്ങളുടെ കുട്ടിക്കാലവും കാട്ടിത്തരുന്ന പാട്ട് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പഴയ കുട്ടിക്കാലത്തെയും അതിന്റെ കൗതുകത്തെയും ഓർമപ്പെടുത്തുന്നു.  

സിനിമയുടെ ഉള്ളുതൊട്ട് തുടങ്ങുന്ന ഈണവഴി നമ്മെ നയിച്ചത് കമ്മട്ടിപ്പാടത്തിന്റെ പ്രമേയത്തിന്റെ തീക്ഷ്ണതയിലേക്കും യാഥാർഥ്യങ്ങളിലേക്കുമാണ്. അനൂപ് മോഹൻ ദാസ് നയിച്ച പതിനേഴംഗ സംഘമാണ് പാട്ട് ആലപിച്ചത്.. വരികൾ അന്‍വർ അലിയുടേതും ഈണം ജോൺ.പി. വർക്കിയുടേതും. മണ്ണിന്റെ മണമുള്ള സിനിമയിലെ പാട്ടും അതുപോലെ കലർപ്പില്ലാത്തതു തന്നെ. ഊളിയിട്ടൂളിയിട്ട് കടലാഴത്തിലേക്ക് അതിന്റെ നിഗൂഡതയിലേക്കെന്ന പോലെ പോകുന്ന ഗാനം അടുത്ത കാലത്ത് കേട്ട മികച്ച ഗാനങ്ങളിലൊന്ന് തന്നെ. 

പാട്ടിന്റെ പൂർണ വരികൾ

ആ...ദിഭഗവാനേ

അയിക്കരക്കാരണോരേ

ആ... ദി ഭഗവാനേ

അയിക്കരക്കാരണോരേ (Screaming prose)

 

 

പറപറ പറപറ 

കഥപറ  പറപറ പറപറ

കഥപറ കഥപറ

പറപറ പറപറ പറപറ

കഥപറ പറപറ 

പറപറ കഥപറ കഥപറ,

 

 

 

ചിങ്ങം കന്നി തുലാങ്ങളിൽ

മലങ്കൊയിത്തും കഴിഞ്ഞ്

പൊല്ലത്തിലും പുട്ടലിലും

നെല്ലും കെട്ടിയെടുത്തും കൊ-

ണ്ടോരായിരം പുലക്കൈയ്യും

വീശിവരും കാരണോരേ,

പെരുവയൽപൂമിയിലെ

 

പുലയോരെ കഥ പറ

പുലമകൾ സരസ്വതി

നാവിലാടും കഥ പറ

പറപറ പറപറ

കഥപറ പറപറ പറപറ

 

അഴകി അനസി കാളി

കുഞ്ഞളരി കുറുമ്പയും

അണിഞ്ചനും കരിമ്പനും

കൊച്ചുറുമ്പൻ കാവലനും

കട്ടതട്ടി ചാലുകീറി

ഉഴുതിട്ട കഥയല്ലേ

വിത്തെറിഞ്ഞു മുളപ്പിച്ചു

ഞാറുനട്ട കഥയല്ലേ

 

പറപറ പറപറ പറപറ

ആ... ദി ഭഗവാനേ

അയിക്കരക്കാരണോരേ

ആ... ദി ഭഗവാനേ

അയിക്കരക്കാരണോരേ

വിരിപ്പ് പൊക്കാളി കുർക

ഓര്പ്പാണ്ടിയാനക്കൊമ്പൻ

പുകഴ് പെറ്റ പഴങ്കാല -

ക്കനികൾ കുരുക്കും കഥ

വെള്ളങ്കേറും വേലികളിൽ

മിന്നക്കൊടി പോലെ പൊന്തും

ചൂട്ടുപൊക്കാളിക്കതിരിൻ

ചുണ്ടത്തൂറും  ചിരിക്കഥ

തണ്ടിലാടും ചുണക്കഥ

 

പറപറ പറപറ

പറപറ 

കഥപറ

പറപറ പറപറ പറപറ

അന്തിക്കേറുമാടമേറി

കിണ്ണം മുട്ടി പാട്ടു പാടി

കിളിയാട്ടി നരിയാട്ടി

രാവെളുക്കും കോരങ്കഥ

ചെല്ലിപ്പുല്ലും കൊച്ചമ്പ്രാന്റെ

കള്ളക്കണ്ണും പറിച്ചെറി-

ഞ്ഞില്ലപ്പടി കടന്നു പോം

നീലിപ്പുലക്കള്ളിക്കഥ

 

 

പറപറ പറപറ പറപറ പറപറ

പറപറ പറപറ പറപറ പറപറ

പെരുവയൽപ്പൂമികളിൽ

പലപൂവു കൊയ്തെടുത്ത്

വരുങ്കാലക്കളം നോറ്റ

പുലയോരെ പഴങ്കഥ

 

പറ പറ പറ പറ

പറ പറ പറ പറ

പോടാ തമരേന്നു ചൊന്ന്

കാലാക്കണ്ടവരമ്പത്ത്

പിടിത്താളെറിഞ്ഞു പോന്ന

കുലങ്ങൾതൻ പഴങ്കഥ

പറ പറ പറ പറ

ആ... ദി ഭഗവാനേ

പറ പറ പറ പറ

അയിക്കരക്കാരണോരേ (3)

Your Rating: