Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപിൽ സിബൽ ഗാനരചയിതാവാകുന്നു

Kapil Sibal

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ ഗാനരചയിതാവാകുന്നു. സൈനാബ്: എ സെലിബ്രേഷൻ ഓഫ് ഹ്യുമാനിറ്റി എന്ന സോഷ്യോ–പോളിറ്റിക്കൽ ഡ്രാമയ്ക്ക് വേണ്ടിയാണ് സിബൽ ഗാനം രചിച്ചിരിക്കുന്നത്. ഹിന്ദു യുവാവിന്റെയും മുസ്ലീം യുവതിയുടേയും പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് സൈനാബ്. വർഗീയ ലഹളയും, രാഷ്ട്രീയ പ്രശ്നങ്ങളുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സമൂഹത്തിൽ ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പകരുക എന്നതാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്് ചിത്രത്തിന്റെ നിർമ്മാതാക്കൾ പറഞ്ഞു.

പ്രണബ് സിങ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ അശുതോഷ് റാണ, ജിമ്മി ഷേർഗിൽ, ഹിതേൻ തേജ്വാനി, സഞ്ജയ് സൂരി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടി അഞ്ച് ഗാനങ്ങളാണ് കപിൽ സിബൽ രചിച്ചിരിക്കുന്നത്.

നേരത്തെ എ ആർ റഹ്മാൻ സംഗീതം നൽകിയ റൗണക്ക് എന്ന ആൽബത്തിലെ ഗാനത്തിന്റെ വരികൾ കപിൽ സിബൽ എഴുതിയിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി പുറത്തിറക്കിയിരിക്കുന്ന ആൽബമായിരുന്നു റൗണക്ക്. ഏഴ് പാട്ടുകളുള്ള ആൽബത്തിലെ മുഴുവൻ പാട്ടിന്റേയും വരികളെഴുതിയിരിക്കുന്നത് കപിൽ സിബലായിരുന്നു. ലത മങ്കേഷ്കർ, കെ എസ് ചിത്ര, ജോനിത ഗാന്ധി, ശ്രേയ ഘോഷാൽ, ശ്വേത പണ്ഡിറ്റ്, ജ്യോതി, മോഹിത് ചൗഹാൻ, എ ആർ റഹ്മാൻ തുടങ്ങിയവർ ചേർന്നായിരുന്നു റൗണക്കിലെ ഗാനങ്ങൾ ആലപിച്ചിരുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.