Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്ന് പാടിയ ആ കുഞ്ഞ‍ു ഗായിക സിനിമയിൽ പാടും

സ്കൂൾ‌ അസംബ്ലിയിൽ നിന്ന് ഷഹ്‌ന ഷാജഹാനെന്ന ഏഴാം ക്ലാസുകാരി പാടിയ കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ട് ഇന്ന് യുട്യൂബിൽ ഹിറ്റാണ്. ആ പാട്ടു കേട്ട് ഇന്ന് രാവിലെ അവളെ കാണാൻ സ്കൂളിൽ ഒരു സംവിധായകനെത്തി. കൈ നിറയെ സമ്മാനങ്ങളുമായി തന്റെ പുതിയ ചിത്രത്തിൽ പാടാൻ അവസരവുമായി. മേജർ രവിയാണ് ആ സംവിധായകൻ. ജോൺ പോൾ ഏറെക്കാലത്തിനു ശേഷം തിരക്കഥയെഴുതുന്ന മേജർ രവി ചിത്രത്തിൽ ഷഹ്‌ന പാടും. സംവിധായകൻ നേരിട്ടെത്തി നൽകിയ വാക്കാണിത്.

ഷഹ്‌ന എന്റെ സിനിമയിൽ പാടും

major-ravi-gifted-chocolates

രാവിലെ അഞ്ചു മണിക്ക് എറണാകുളത്തു നിന്ന് ഷഹ്‌നയെ കാണാൻ യാത്ര തിരിച്ചു. കുഞ്ഞു ഗായികയെ കാണാൻ നല്ല ആകാംക്ഷയുണ്ടായിരുന്നു. സ്കൂളിൽ ചെന്നപ്പോൾ അവിടെല്ലാവരും എന്നെക്കാൾ ആകാംക്ഷയോടെ കാത്തിരുന്നു. ഷഹ്നയോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞപ്പോഴായിരുന്നു രസം. താൻ വരുന്നുവെന്നറിഞ്ഞ് തലേ ദിവസം ഉറങ്ങിയതേയില്ലെന്നായിരുന്നു അവളുടെ മറുപടി. മേജർ രവി പറഞ്ഞു. പുതിയ രണ്ട് പ്രോജക്ടുകൾ മുന്നിലുണ്ട്. രണ്ടാമത്തെ ചിത്രത്തിൽ കുട്ടികൾക്കായുള്ള ഒരു പാട്ടുണ്ട്. അതാണ് ഷഹ്ന പാടുന്നത്. അദ്ദേഹം വ്യക്തമാക്കി.

ആരാണ് ഷഹ്‌ന

വയനാട് ജില്ലയിലെ ചുണ്ടയിലെ റോമൻ കാത്തലിക് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസുകാരി വിദ്യാർഥിനിയാണ് ഷഹ്ന. സ്കൂളിലെ വാനമ്പാടി. കെട്ടിട നിർമാണ കരാർ ഏറ്റെടുത്ത് ചെയ്യുന്ന ഷാജഹാന്റെയും സുലൈഖയുടെയും മൂന്നു പെൺമക്കളിൽ ഇളയയാൾ. ചേച്ചിമാരായ സജ്ലയും സമിജയും പാട്ടുകാരികൾ തന്നെ. അപ്രതീക്ഷിതമായി വന്ന പ്രശസ്തിയുടെ ത്രില്ലിലാണ് ഈ കുടുംബം. പറഞ്ഞറിയിക്കാനാകില്ല സന്തോഷം.

12243094_447652382102177_5872761209627683437_n

മേജർ രവി വന്നതും പോയതും ജീവിതത്തിൽ ഉത്സവം സമ്മാനിച്ച നിമിഷമായിരുന്നു. ഷഹ്‌നയുടെ പിതാവ് പറഞ്ഞു. മകളുടെ പാട്ട് നാടറിഞ്ഞതിൽ കുഞ്ഞുനാളിലെ ഭാഗ്യമവളെ തേടിയത്തിയതിന്റെ സന്തോഷത്തിലാണ് പിതാവ്. മകൾ ആരാകും എന്നതൊക്കെ അവളുടെ ഇഷ്ടമാണ്. എത്രത്തോളം ഉയരങ്ങളിൽ എത്തിക്കാമോ അതിനു വേണ്ടി പ്രയത്നിക്കണം അതുമാത്രമാണ് പിതാവിന്റെ ആഗ്രഹം. കഴിഞ്ഞ മൂന്നു വർഷമായി കൽപറ്റ കലാകേന്ദ്രയിൽ സംഗീതം പഠിക്കുന്നുണ്ട് ഷഹ്‌ന. ജില്ലാ കലോത്സവത്തിൽ ലളിതഗാനത്തിനും മാപ്പിളപ്പാട്ടിനും പദ്യംചൊല്ലലിനും ഒന്നാം സമ്മാനം വാങ്ങിയിട്ടുണ്ട് ഈ മിടുക്കി.

മനോജ് സർ പകർത്തിയ വീഡിയോ വഴിത്തിരിവായി

major-ravi-and-shahna

അടുത്തിടെയാണ് മലയാളം അധ്യാപകനായ മനോജ് എം സി സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വന്നത്. ഷഹ്‌നയുടെ ക്ലാസ് ടീച്ചറാണ് ഈ അധ്യാപകൻ. സ്കൂളിനു വേണ്ടി ബ്ലോഗും ഫേസ്ബുക്ക് പേജും ഉണ്ടാക്കിയത് ഈ അധ്യാപകനാണ്. പ്രായത്തിലും കവിഞ്ഞ ശബ്ദ മാധുര്യമുണ്ട് ഷഹ്‌നയ്ക്കെന്ന് മനസിലാക്കിയ അധ്യാപകനാണ് അവള്‍ക്ക് പ്രോത്സാഹനമാകട്ടെയെന്നു കരുതി സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ ഷഹ്‌ന പാടിയ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ലക്ഷങ്ങൾ ആ വീഡിയോ കണ്ടപ്പോൾ ആയിരങ്ങൾ അവളെ വിളിക്കുമ്പോൾ ഈ അധ്യാപകനും കൃതാർഥൻ. പഠിക്കാനും പാടാനും മിടുക്കിയായ വിദ്യാർഥിനിക്ക് നല്ലൊരു സമ്മാനം നൽകാനായതിൽ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.