Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാഫിക് പൊലീസിനൊപ്പം മൂൺ‌ വാക്കുമായി കത്രീന കൈഫ്

katrina-kaif-with-traffic-police

വിവാദ ചിത്രം ബാർ ബാർ ദേഖോയ്ക്കു വേണ്ടി അൽപം വ്യത്യസ്തമായ പ്രചരണ പരിപാടികളാണു കത്രീന കൈഫും സിദ്ധാർഥ് മൽ‌ഹോത്രയും ചെയ്യുന്നത്. താരങ്ങൾ ചെല്ലാൻ മടിക്കുന്ന മെട്രോ സ്റ്റേഷനുകളിലും ഹൈവേകളിലുമാണ് ഇരുവരുമെത്തിയത്. ഏറ്റവുമൊടുവിൽ ഇൻഡോറിലായിരുന്നു ഇരുവരുടെയും കറക്കം. അതിനിടയിൽ എല്ലാവരേയും അമ്പരപ്പെടുത്തിക്കൊണ്ട് കത്രീന ഒരു മൂൺ വാക്കും നടത്തും. അതും ട്രാഫിക് പൊലീസിനൊപ്പം. 

സിദ്ധാര്‍ഥ് മൽഹോത്രയും ഒപ്പമുണ്ടായിരുന്നു. സിദ്ധാർഥ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വി‍ഡിയോ വൈറലായി. വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു നൃത്തം. സിനിമയിലെ ഏറെ പ്രശസ്തമായ ഗാനം കാലാ ചഷ്മയ്ക്കൊപ്പമാണ് കത്രീന കൈഫ് നൃത്തം വച്ചത്. കുറച്ചു ദിവസം മുൻപ് ജയ്പൂർ മെട്രോയിലും താരവും സംഘവുമെത്തിയിരുന്നു. 

ഗ്ലാമർ വസ്ത്രധാരണം മൂലം സെൻസർ ബോർഡ് വിമർശനം നേരിട്ട ചിത്രമാണു ബാർ ബാർ ദേഖോ. സിനിമയിലെ മൂന്നു രംഗങ്ങൾ വെട്ടിമാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. 

Your Rating: