Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോട്ടു ചെയ്യിക്കുവാൻ ഞെട്ടിക്കുന്ന വിഡിയോയും ചിത്രങ്ങളുമായി ഗായികമാർ

katy-perry-madonna

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് ഗായിക പ്രസിദ്ധീകരിച്ച വിഡിയോ ലോകത്തെ ഞെട്ടിച്ചു. ലോക പ്രശസ്ത ഗായിക കാത്തി പെറിയാണ് കഥയിലെ താരം. പൂർണ നഗ്നയാണ് ഇവർ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വോട്ടു ചെയ്യുവാൻ എല്ലാവരും നവംബര്‍ 8ന് പോളിങ് ബൂത്തിൽ എത്തണം എന്നാണ് കാത്തിയുടെ ആവശ്യം. ഗായിക മഡോണയും കാത്തിയെ അനുകരിച്ചതോടെ സംഗതി ലോകത്താകെ വൈറലായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഹിലരി ക്ലിന്റണെ അനുകൂലിക്കുന്ന പ്രശസ്തരിൽ ഒരാളാണ് കാത്തി െപറി.

"ഉറക്കമെഴുന്നേൽക്കുമ്പോൾ ഏത് അവസ്ഥയിലാണോ നിങ്ങൾ അതേപടി പോളിങ് ബൂത്തിലേക്ക് പോകുക. ഞാൻ വസ്ത്രമൊന്നും ധരിക്കാതെയാണ് ഉറങ്ങാറ്. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പോകുന്നത്. രാജ്യത്തിന്റെ ഭരണഘടന ഞാൻ വായിച്ചു. നഗ്നയായി വോട്ടു ചെയ്യുവാൻ എനിക്ക് അവകാശമുണ്ട്". എന്നിങ്ങനെയൊക്കെയാണ് വിഡിയോയിൽ കാത്തി പറയുന്നത്.

പ്രസിഡന്‍ഷ്യൽ ഡിബേറ്റ് കഴിഞ്ഞതിനു പിന്നാലെയായിരുന്നു കാത്തിയുടെ വിഡിയോ എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു കാത്തി വിഡിയോ പങ്കുവച്ചത്. കാത്തിക്കു പിന്നാലെ ഇതേ ആവശ്യം ഉന്നയിച്ച് നഗ്ന ദൃശ്യങ്ങളുമായി ഗായിക മഡോണയുമെത്തി. ഹിലരി ക്ലിന്റണു വേണ്ടി തന്നെയാണ് മഡോണയും വോട്ട് അഭ്യർഥിച്ചത്. ഇരുവരുടെയും പ്രവൃത്തി പ്രസിഡൻഷ്യൽ ഡിബേറ്റ് പോലെ ലോകത്ത് ചർച്ചയായിരിക്കുകയാണ്.
 

Your Rating: