Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൂറ് കോടി പിന്നിട്ട് ഡാർക്ക് ഹോഴ്സ്

Katy Perry

കാഴ്ച്ചകാരുടെ എണ്ണത്തിന്റെ കാര്യത്തിൽ റിക്കാർഡ് തിരുത്തി മുന്നേറുകയാണ് പോപ്പ് താരം കാറ്റി പെറിയുടെ ഗാനം ഡാർക്ക് ഹോഴ്സ്. നൂറ് കോടി ആളുകളാണ് പെറിയുടെ ഗാനം മ്യൂസിക്ക് സ്ട്രീമിംഗ് സൈറ്റായ വിവോയിലൂടെ കണ്ടിരിക്കുന്നത്. ഇതോടെ ഏറ്റവും അധികം ആളുകൾ കാണുന്ന മൂന്നാമത്തെ വിഡിയോയായി മാറി പെറിയുടെ ഡാർക്ക് ഹോഴ്സ്. ആദ്യമായിട്ടാണ് ഒരു വനിതാ താരത്തിന്റെ വിഡിയോ നൂറ് കോടി കാണികളെ തികയ്ക്കുന്നത്. സൈയുടെ ഗന്നം സ്റ്റൈൽ, ബീബറുടെ ബേബി എന്നീ ഗാനങ്ങൾ മാത്രമേ ഇനി കാഴ്ച്ചക്കാരുടെ കാര്യത്തിൽ ഡാർക്ക് ഹോഴ്സിന് മുന്നിലുള്ളു. നാലാം സ്ഥാനത്ത് കാറ്റി പെറിയുടെ തന്നെ റോറാണ്. അഞ്ചാം സ്ഥാനത്തുള്ളത് ടെയ്ലർ സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്പെയ്സും.

കഴിഞ്ഞ ദിവസം വിവോ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പെറിയുടെ ഗാനം നൂറ് കോടി കടന്ന വിവരം പുറത്തുവിട്ടത്, കാറ്റി പെറിയും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. പെറിയുടെ നാലാമത്തെ സ്റ്റുഡിയോ ആൽബം പ്രിസത്തിലെ ഗാനമാണ് ഡാർക്ക് ഹോഴ്സ്. 2013 ൽ പുറത്തിറങ്ങിയ ഗാനം അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. കാറ്റി പെറിയുടെ ജൂസി ജെയും പ്രത്യക്ഷപ്പെടുന്ന ഗാനത്തിന്റെ വിഡിയോ 2014 ഫെബ്രുവരിയിലാണ് പുറത്തിറങ്ങുന്നത്. 2014 ൽ ഏറ്റവും അധികം ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോയായിരുന്നു ഡാർക്ക് ഹോഴ്സ്.

ഡാർക്ക് ഹോഴ്സ്...

ബിൽബോർട്ട് ഹോട്ട് 100 പട്ടികയിൽ വളരെക്കാലം മുന്നിൽ നിന്ന ഗാനത്തിന്റെ 1.32 കോടി പതിപ്പുകളാണ് 2014 ൽ മാത്രം വിറ്റത്. ലോകത്ത് 20 രാജ്യങ്ങളിലെ ഹിറ്റ് ചാർട്ടുകളിൽ ആദ്യ പത്ത് സ്ഥാനത്തെത്തിയ ഗാനമാണ് ഡാർക്ക് ഹോഴ്സ്. എം ടി വി വിഡിയോ മ്യൂസിക്ക് പുരസ്കാരത്തിലെ ബെസ്റ്റ് ഫീമെയിൽ വിഡിയോ പുരസ്കാരം, എംടിവി യുറോപ്പ് മ്യൂസിക്ക് പുരസ്കാരം, വിവോ ഹോട്ട് ദിസ് ഇയർ പുരസ്കാരം, അമേരിക്കൻ മ്യൂസിക്ക് പുരസ്കാരം തുടങ്ങിയ ബഹുമതികളും ഡാർക്ക് ഹോഴ്സിന് ലഭിച്ചിട്ടുണ്ട്.

ട്വിറ്ററിൽ എറ്റവും അധികം ആരാധകരുള്ള പോപ്പ് താരമാണ് കാറ്റി പെറി. 2011, 2012, 2013 വർഷങ്ങളിൽ ഏറ്റവും അധികം വരുമാനമുള്ള വനിതാ പോപ്പ് താരവും കാറ്റി പെറി ആയിരുന്നു. കാറ്റി ഹഡ്സൺ(2001), വൺ ഓഫ് ദ ബോയ്സ്(2008), ടീനേജ് ഡ്രീംസ് (2010), പ്രിസം(2013) എന്നിങ്ങനെ നാല് സ്റ്റുഡിയോ ആൽബങ്ങൾ താരം ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ മ്യൂസിക്ക് പുരസ്കാരം രണ്ട് പ്രാവശ്യവും, ബിൽബോർഡ് പുരസ്കാരം നാല് പ്രാവശ്യവും, ബ്രിറ്റ് പുരസ്കാരം ഒരു വട്ടവും കാറ്റി പെറിയെ തേടി എത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.