Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാസ്റ്റേഴ്സിനു പാട്ടുമായി പൊലീസ് സംഘം

swagatham-kochi

കന്നിക്കിരീടം തേടി ഐഎസ്എൽ പടയ്ക്കിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനു പാട്ടുകൊണ്ടു പിന്തുണ നൽകുകയാണു പൊലീസ് സംഘം; ‘സ്വാഗതം കൊച്ചി’ എന്നു പേരിട്ട വിഡിയോ ആൽബത്തിലൂടെ. കളമശേരി എആർ ക്യാംപിലെ എഎസ്ഐ ആയ വിജയ് ബാലൻ ഒരുക്കിയ ആൽബത്തിനായി വരികളെഴുതിയതും പൊലീസ് ഉദ്യോഗസ്ഥൻ തന്നെ. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ സിപിഒ ആയ അനിൽകുമാർ. 

സംഘത്തിലെ കാക്കി നിറം ഇവിടെ അവസാനിക്കുന്നു. സംഗീത സംവിധാനം ചെയ്തതു ജയദാസ് ഗോപാൽ. ഗായിക ഗൗരി ലക്ഷ്മി. കൊച്ചിയുടെ, കാൽപന്തുകളിയുടെ നിറക്കാഴ്ചകൾ ക്യാമറയിൽ ഒപ്പിയെടുത്തതു ജിനേഷ് കുട്ടപ്പൻ. എഡിറ്റിങ് നിർവഹിച്ചതും ജിനേഷാണ്. ഗൗരി ലക്ഷ്മിയൊഴികെ എല്ലാവരും പെരുമ്പാവൂർ സ്വദേശികളായ സുഹൃത്തുക്കൾ. ഗൗരി വൈക്കം സ്വദേശി. 

isl-police-theme-song വിജയ് ബാലൻ,ജിനേഷ് കുട്ടപ്പൻ,അനിൽകുമാർ,ജയദാസ് ഗോപാൽ

മുൻപും ഹ്രസ്വചിത്രങ്ങളുടെയും ആൽബങ്ങളുടെയും അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് ഇവരെല്ലാം. വിജയ് ബാലൻ സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റായി സിനിമയുടെ ലോകത്തുമുണ്ട്. സ്വന്തം സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണു വിജയ്. ‘‘ഫുട്ബോൾ ഇഷ്ടമുള്ള കളിയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു ആൽബം ചെയ്തത്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നല്ല പ്രതികരണമാണു ലഭിക്കുന്നത്’’- വിജയ് ബാലൻ പറയുന്നു.