Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിതാബിനുള്ളിലൊളിപ്പിച്ച പ്രണയം പാടി കിസ്മത്

shane-shruthi

കിതാബിനുള്ളില്‍ കാലം കൂട്ടിവച്ചിരുന്ന പ്രണയചിന്തകളെയാണു കിസ്മതിലെ ഗാനം പാടിത്തരുന്നത്. നേര്‍ത്ത മനോഹരമായ സ്വരത്തില്‍ സച്ചിന്‍ ബാലു പാടിയ മനോഹരഗാനം. കമ്മട്ടിപ്പാടത്തിലെ താളാത്മകമായ, നേരിന്റെ ചുവയുള്ള പാട്ടുകള്‍ കുറിച്ച അന്‍വര്‍ അലിയാണു കിസ്മതിലെ ഈ ഗാനവുമെഴുതിയത്.

Kismath | Kisa Paathiyil Lyrical Video | Shane Nigam, Shruthy Menon, Vinay Forrt | Official

വരികളോരോന്നിനും പ്രണയനിലാവിന്റെ ചേല്. അലതല്ലാതെ താളത്തില്‍ തീരം തലോടി പോകുന്ന തിരമാലകളുടെ താളവും. സുഷിന്‍ ശ്യാം ആണു ഈണം പകര്‍ന്നത്.

സുചിത് സുരേശനും സുഷിന്‍ ശ്യാമും ചേര്‍ന്ന ബാക്കിങ് വോക്കല്‍ പാട്ടിനു ഭംഗിയേറെ നല്‍കുന്നു. കിസ്മത് എന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനം പോലെ ഏറെ ശ്രദ്ധേയമായിരുന്നു. രണ്ടു ലക്ഷത്തിലധികം ആളുകൾ ട്രെയിലർ കണ്ടു കഴിഞ്ഞു. ഷെയിന്‍ നിഗവും ശ്രുതി മേനോനുമാണു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാനവാസ്.കെ.ബാവകുട്ടിയും രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, പി.ബാലചന്ദ്രന്‍, സുനില്‍ സുഗത, അലന്‍സിയര്‍ ലേ, സജിത മഠത്തില്‍ എന്നിവരാണു മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും. 

Your Rating: