Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഹ്മാനൊപ്പം പാട്ടും നൃത്തവുമായി കോഹ്‍ലി

ar-kohli

നല്ലൊരു നർത്തകനാണ് ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയെന്ന് നമുക്കറിയാം. റഹ്മാൻ ചിട്ടപ്പെടുത്തിയ ഒരു ഗാനത്തിന് ശബ്ദമായതോടെ കോഹ്‍ലി ഗായകനായും ഞെട്ടിക്കുകയാണ്. റഹ്മാനൊപ്പമുള്ള പാട്ടിന്റെ റിക്കോർഡിങ് ദൃശ്യങ്ങൾ ഇപ്പോഴാണെത്തിയത്. റഹ്മാൻ ഈണത്തിനൊത്ത് പാടുകയും ഒപ്പം സ്റ്റൈലൻ നൃത്തവും ചെയ്യുകയാണ് കോഹ്‍ലി. ഫുട്സാൽ ഇന്ത്യയ്ക്കായി റഹ്മാൻ തയ്യാറാക്കിയ ഔദ്യോഗിക ഗാനമാണിത്. ഏതെങ്കിലുമൊരു ലീഗ് മത്സരത്തിനായി റഹ്മാൻ ചിട്ടപ്പെടുത്തുന്ന ആദ്യ ഗാനം കൂടിയാണിത്. റാപ് സോങ് ആണ് കോഹ്‍ലി പാടുക. കോഹ്‍ലിയ്ക്കൊപ്പം സ്റ്റൈലൻ ലുക്കും പാട്ടുമായി റഹ്മാനും വിഡിയോ രസകരമാക്കിയിട്ടുണ്ട്. 

Your Rating: