Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാതീതം ആ സംഗീതം: ലതാ മങ്കേഷ്കർ

IND2035B.JPG ലതാ മങ്കേഷ്കർ

ആർ ഡി ബർമന്റെ സംഗീതം എന്നെന്നും നിലനില്‍ക്കുന്നതെന്ന് ലതാ മങ്കേഷ്കർ. ബർമൻ കടന്നുപോയിട്ട് ഇന്നേക്ക് ഇരുപത്തിരണ്ട് വർഷം തികയുന്നു. പഞ്ചത്തെ കുറിച്ചുള്ള ഓർമകൾക്കും സംഗീതത്തിനും ഇന്നും ജീവന്റെ തുടിപ്പുണ്ട്. ആ മാന്ത്രികത വരും കാലങ്ങളിലും തുടരുമെന്ന് എനിക്കുറപ്പുണ്ട്. പഞ്ചത്തിന് ഞാനെന്റെ ഹൃദയംഗമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. മെലഡികളുടെ രാജകുമാരി ട്വീറ്റ് ചെയ്തു.

r-d-burman ആർ ഡി ബർമൻ

അനിയത്തി ആശാ ഭോസ്‌ലേയുടെ ഭർത്താവ് എന്നതിലുപരി സംഗീത ജീവിതത്തിനൊപ്പമുള്ള ലതാ മങ്കേഷ്കറിന്റെ പ്രയാണത്തിൽ ആരും തീര്‍ക്കാത്ത ഈണക്കൂട്ടുകളിലേക്ക് ആ ശബ്ദത്തെ കൂട്ടിക്കൊണ്ടു പോയ സംഗീതജ്ഞൻ കൂടിയാണ് ബർമൻ. രാഹുൽ ദേവ് ബർനെന്ന ആർഡി ബർമൻ തീർത്തത് കാലത്തെ തോൽപിച്ച സംഗീതമാണ്. ലോകം വിസ്മയത്തോടെ നോക്കിക്കണ്ട ലതാ സംഗീതത്തെ ഏറ്റവും മനോഹരമായി ഉപയോഗിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. ആജാ പിയാ തോഹേ പ്യാർ ദൂൻ, അഗർ തും ന ഹോതെ, മേരേ നൈനാ സാവൻ ഭാദോൻ, തുഝ്ജേ നറസ് ഹീൻ സിംന്ദഗി...അങ്ങനെ എത്രയോ മനോഹരമായ ലതാ ഗീതങ്ങൾ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.