Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ ഇവർ പാടുന്നതാന്നേ യഥാർഥ കോട്ടയം പാട്ട്....

kottayam1 കോട്ടയം പട്ടണമേ കണ്ടുകൊൾക… ലീലയിലെ പാട്ട് പൂർണമായി ആലപിക്കുന്ന ജൂബിലി ജോയ് തോമസും കൂട്ടുകാരും

ഒാ എന്നാത്തിനാ ഇത്രമാത്രം ഒരുങ്ങുന്നെ... കുളിച്ചപടി കയ്യിൽ കിട്ടിയത് വലിച്ചിട്ട് ഓഫീസിലേക്കോ സ്കൂളിലേക്കോ ഒാടുമ്പോൾ ഒരു ശരാശരി കോട്ടയം അച്ചായത്തിയുടെ മുഖഭാവം ഇതാണ്... ആണുങ്ങളും ഒട്ടും മോശമല്ല കെട്ടോ... റബ്ബർ പാലു കുടിച്ചുവളർന്നതാണെന്ന ഭാവത്തിൽ നെഞ്ചും വിരിച്ച് വലിഞ്ഞ് മുറുകിയ നടത്തവും ഇരുത്തവും... ഒാ എന്നതാടാ എന്ന് ചോദിച്ചാൽ നാലുവരി അപ്പുറത്തു നിൽക്കുന്നവനും കേൾക്കണം... ഇല്ലെങ്കിൽ ഇവനേക്കൊണ്ടൊന്നും കൊള്ളത്തില്ലെന്നെ എന്നാവും... ഉശിരുള്ള ആണിനെ കാണണെങ്കിൽ കോട്ടയത്തേക്ക് വാടാ എന്ന് വെല്ലുവിളിക്കാനും മടിയില്ല... ഇതൊക്കെ കൊണ്ടാവും ര‍ഞ്ജിത്ത് തന്റെ ’ലീല’ കോട്ടയം പശ്ചാത്തലത്തിൽ അവതരിപ്പിച്ചതും.

എന്റെ പൊന്നേടി... ബിജു മേനോന്റെ കോട്ടയം പാട്ട്

കുട്ടിയപ്പന്റെ ശബ്ദത്തിലൂടെ കോട്ടയം പട്ടണത്തെ പരിചയപ്പെടുത്തുകയാണ് ’ലീല’യിൽ... ഇതിലൂടെ തിരുനക്കരയും ബേക്കറി ജംക്ഷനും മനോരമയുെമല്ലാം സുപരിചിതമായി മലയാളികൾക്ക്. കോട്ടയത്തിന്റെ പ്രൗ‍ഢി കേരളക്കരയിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന പക്ഷക്കാരാണ് കോട്ടയത്തെ അച്ചായന്മാർ... കാഴ്ചയിൽ അഹങ്കാരികളും പരുക്കരുമൊക്കെയാണെങ്കിലും മനസ്സുകൊണ്ടെങ്കിലും തികഞ്ഞ കലാസ്വാദകരാണ്... തങ്ങൾക്ക് കച്ചവടം നടത്തി നാലുകാശു സമ്പാദിക്കാൻ മാത്രമല്ല പാട്ടുപാടാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവിടുത്തെ കുഞ്ഞച്ചന്മാർ... ‍

കോട്ടയത്തിൻറെ കാഴ്ചകൾ അവതരിപ്പിക്കുകയാണ് ഈ ലക്കം വനിതയിലെ ‘കോട്ടയം പട്ടണമേ കണ്ടുകൊൾക’ എന്ന ഫീച്ചറിലൂടെ. പ്രശസ്ത തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രനാണ് കോട്ടയത്തെക്കുറിച്ചുള്ള രസകരമായ ലേഖനം തയാറാക്കിയിക്കുന്നത്. ലീലയിൽ ബിജു മേനോൻ ആലപിച്ച ഗാനം ജൂബിലി ജോയ് തോമസും കൂട്ടുകാരുമാണ് വനിതയ്ക്കു വേണ്ടി തകർത്തുപാടുന്നത്.