Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേ! കുറേ എംജിമാർ

mg-with-his-dupes

പൈനായിരം രൂപ സമ്മാനം എന്ന വാചകവും ആ കുലുങ്ങി കുലുങ്ങിയുള്ള ചിരിയും...ആരെക്കുറിച്ചാണെന്ന് മനസിലായിക്കാണുമല്ലോ. അതെ എം ജി ശ്രീകുമാറിനെ കുറിച്ചു തന്നെ. അനുകരണകലയിലെ ആശാൻമാർ എംജിയെ ഇങ്ങനെയാണ് ഏറ്റവുമധികം തവണ അനുകരിച്ചിട്ടുള്ളത്. ഇതൊക്കെ കണ്ട് ആർത്ത് ചിരിക്കുന്നതിനിടയിൽ എം ജി ശ്രീകുമാറിനിതൊക്കെ ഇഷ്ടമാകുമോയെന്ന് നമ്മൾ ചിന്തിച്ചിട്ടില്ലേ. അതിനുള്ള ഏറ്റവും നല്ല മറുപടി അദ്ദേഹം തന്നെ തന്നിരിക്കുന്നു എന്താണന്നല്ലേ. തന്റെ വേഷം കെട്ടിയ ആറ് പേർക്കൊപ്പം നിന്നൊരു ഫോട്ടോയെടുത്തിരിക്കുന്നു. അതുമാത്രമല്ല, ആ പടം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് ക്രിസ്മസ് ആശംസകൾ അറിയിച്ചിരിക്കയാണ് ഈ ഗായകൻ‌.

അനുകരണകലയെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരാണ് മലയാളികൾ. ഹാസ്യപരിപാടികള്‍ കാണാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. അഭിനേതാക്കളും രാഷ്ട്രീയക്കാരുമാണ് അനുകരണ കലയിലെ വീരൻമാരുടെ പ്രധാന ഇരകൾ. പാട്ടുകാരുടെ ശബ്ദം അനുകരിക്കുക അത്രയ്ക്കെളുപ്പമല്ലല്ലോ. എന്നിരുന്നാലും സ്റ്റേജിൽ നിന്ന് തകർത്ത് പാടുന്ന ഗായകരെയെല്ലാം ഇവർ വെറുതെ വിടാറില്ല. പ്രത്യേകിച്ച് എംജി ശ്രീകുമാറിനെ, എന്നാൽ ഇതെല്ലാം ആസ്വദിച്ച് മുന്നേറുകയാണ് അദ്ദേഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.