Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനുഷിന്റെ ‘മാരി’ പാട്ടുമായി അനിരുദ്ധ്

Maari Audio Launch

ധനുഷ് നായകനായി എത്തുന്ന ചിത്രം മാരിയുടെ സംഗീതം ഈ മാസം 7 ന് പുറത്തിറങ്ങും. ചിത്രത്തിന്റെ സംഗീതസംവിധായകൻ അനിരുദ്ധാണ് ഈ മാസം 7ന് പുറത്തിറങ്ങുന്ന വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഗാനങ്ങൾക്കായി ആരാധകരോട് കാത്തിരിക്കാനും അനിരുദ്ധ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ചിത്രത്തിലെ ഗാനങ്ങൾ മെയ് 25ന് പുറത്തിറങ്ങും എന്ന വാർത്തകൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നെങ്കിലും സാങ്കേതിക കാരങ്ങളാണ് ഗാനങ്ങൾ പുറത്തുവന്നിരുന്നില്ല.

മാരി എന്ന ചിത്രത്തിലൂടെ പ്രശസ്ത ഗായകൻ വിജയ് യേശുദാസ് നടനായി തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ്. മാരിയലെ ഒരു പോലീസ് കഥാപാത്രമായാണ് വിജയ് യേശുദാസ് എത്തുക എന്നുള്ള വാർത്തകൾ നിർമ്മാതാക്കൾ നേരത്തെ പുറത്തുവിട്ടിരുന്നു.

വായ് മൂടി പേശുവോം എന്ന ചിത്രത്തിന് ശേഷം ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരി. ധനുഷിനെയും വിജയ് യേശുദാസിനേയും കൂടാതെ കാജൽ അഗർവാൾ, റോബോ ശങ്കർ, കാളി വെങ്കട്ട് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ബാലാജി മോഹൻ തന്നെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രമാണ് മാരി. വണ്ടർബാർ ഫിലിംസ് മാജിക്ക് ഫ്രെംയിസ് എന്നിവയുടെ ബാനറിൽ ആർ ശരത്കുമാർ, രാധിക ശരത്കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ഈ വർഷം അവസാനം തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.