Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിപ് ടു ലിപ് ഗാനത്തിന്റെ മേക്കിങ്

Making Of Lip To Lip

ബോളിവുഡ് ലോകത്ത് ഏറെ ചർച്ചകൾക്ക് ഇടം നൽകിയാണ് കട്ടി ബട്ടി എന്ന ചിത്രത്തിലെ ലിപ് ടു ലിപ് ഗാനം പുറത്തിറങ്ങിയത്. ഇന്ത്യയിൽ ആദ്യമായി സ്‌റ്റോപ്പ് മോഷൻ ഫ്രെയിം ഉപയോഗിച്ച് ചിത്രീകരിച്ച ഗാനം ഏറെ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു. എന്താണ് സ്‌റ്റോപ്പ് മോഷൻ ടെക്‌നോളജി എന്ന് കാണിച്ചുതന്നുകൊണ്ട് ലിപ് ടു ലിപിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മൂന്ന് ദിവസങ്ങളിലായി ഇരുപത്തിനാല് മണിക്കൂർ സമയം എടുത്ത് ചിത്രീകരിച്ച ഗാനം ഋതു പഥകും നിഖിൽ ഡിസൂസയും ചേർന്ന് ഗാനം ആലപിച്ചത്. കുമാറിന്റെ വരികൾക്ക് ശങ്കർ എഹ്‌സാൻ ലോയ്‌യാണ് ഈണം പകർന്നിരിക്കുന്നത്.

Making Of "Lip To Lip"

കൽ ഹോ ന ഹോ, സലാമി ഇഷ്‌ക്, പട്യാലഹൗസ്, ഡൽഹി സഫാരി, ഡി ഡേ എന്ന ചിത്രങ്ങളുടെ സംവിധായകൻ നിഖിൽ അദ്വാനി സംവിധാനം ചെയ്യുന്ന എട്ടാമത്തെ ചിത്രമാണ് കട്ടി ബട്ടി. കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും ഇമ്രാൻ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേയും പ്രണയവും അവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അൻഷുൽ സിനഗലും നിഖിൽ അദ്വാനിയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. യു ടി വി മോഷൻ പിക്‌ചേഴ്‌സ്, എംഐ എന്റർടൈൻമെൻസ് എന്നിവയുടെ ബാനറിൽ സിദ്ധാർഥ് റോയ് കപൂർ നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.