Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേൾക്കാതിരിക്കാനാവില്ല, മലരെ നിന്നെ

malaree song

അൽഫോൺസ് പുത്രന്റെ പ്രേമം ആരാധകർക്ക് തലയ്ക്ക് പിടിച്ചുകഴിഞ്ഞു, പ്രേമം മികവുറ്റതാക്കുന്നതിൽ പ്രധാന പങ്കുണ്ട് ചിത്രത്തിലെ ഗാനങ്ങൾക്ക്. ആലുവ പുഴയുടെ തീരവും, പതിവായി പലവട്ടം എന്നീ ഗാനങ്ങളും മൂളി നടന്നിരുന്ന പ്രേക്ഷകർക്ക് അപ്രതീക്ഷിത സമ്മാനമായിരുന്നു മലരേ എന്ന ഗാനം.

മലരേ നിന്നെ കാണാതിരുന്നാൽ

മിഴിവേകിയ നിറമെല്ലാം മായുന്നപോലെ

അലിവോടെന്നരികത്തിന്നണയാതിരുന്നാൽ

അഴകേകിയ കനവെല്ലാം അകലുന്നപോലെ

ഗാനം ഏറെ ബോധിച്ചവർക്കും മലർ അകലെയാണ്. ചിത്രം കണ്ടിറങ്ങിയവർ ഗാനം ഒന്നുകൂടി കാണാനായി വീണ്ടും തീയേറ്ററിൽ കയറേണ്ട അവസ്ഥയിലാണ്. യുട്യൂബിലൂം, ഗൂഗിളിലും ഫെയ്സ്ബുക്കിലുമെല്ലാം മലരിനെ തിരഞ്ഞ് മടുത്തൂ ഇനി അൽഫോൺസ് പുത്രന്റെ വീട് മാത്രമേ അരിച്ചുപെറുക്കാനുള്ളൂ എന്ന് സോഷ്യൽ മീഡിയയിൽ ഒരു ആരാധകന്റെ കമന്റ്.

malaree song

പ്രണയം തുളുമ്പുന്ന മലരേ എന്ന ഗാനം വിരഹത്തിന്റേതായും പുത്രൻ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്. പ്രേമം കണ്ടവരെയെല്ലാം ചിത്രം ഒന്നുകൂടി കാണാനും കേൾക്കാനും പ്രേരിപ്പിക്കുന്ന മലരേ കാണാൻ എന്തുചെയ്യണം എന്നറിയാതെ കുഴയുകയാണ് ആരാധകർ. പ്രേമത്തിലെ മലരേ എന്ന ഗാനമാണെന്നും പറഞ്ഞ് നിരവധി തട്ടിപ്പ് പതിപ്പുകൾ യൂട്യുബിൽ ഇറങ്ങിയിട്ടുമുണ്ട്. ഇവയ്ക്കെല്ലാം അബദ്ധത്തിൽ ആണെങ്കിൽ പോലും നല്ല കാഴ്ചക്കാരുമുണ്ട്.

മലരേ എന്ന ഗാനത്തിന്റെ വരികൾ

മലരേ നിന്നെ കാണാതിരുന്നാൽ

മിഴിവേകിയ നിറമെല്ലാം മായുന്നപോലെ

അലിവോടെന്നരികത്തിന്നണയാതിരുന്നാൽ

അഴകേകിയ കനവെല്ലാം അകലുന്നപോലെ

ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ

അതിലോലമാരോരുമറിയാതെ സൂക്ഷിച

താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി

ഓരോരൊ വർണ്ണങ്ങളാായ്..

ഇടറുന്നോരെന്റെ ഇടനെഞ്ചിനുള്ളിൽ

പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ

തളരുന്നൊരേന്റെ തനതോരും നിന്റെ

അലതല്ലും പ്രണയത്താലുണരും മലരേ

അഴകേ..........

അലരേ..........

എന്നുയിരിൽ വിടരും പനിമലരേ...