Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർഥ് മഹാദേവൻ മലയാളത്തിലേയ്ക്ക്

Sidharth Mahadevan സിദ്ധാർഥ് മഹാദേവൻ മലയാളത്തിലേയ്ക്ക്

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഗായകനാണ് ശങ്കർ മഹാദേവൻ. ശങ്കർ മഹദേവന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ സിദ്ധാർഥ് മഹാദേവനും മലയാളത്തിലേയ്ക്ക് എത്തുകയാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാർഥിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം. ചിത്രത്തിലെ രണ്ട് ഗാനമായിരിക്കും സിദ്ധാർഥ് ആലപിക്കുകയെന്നും ആ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സിദ്ധാർഥ് തന്നെയായിരിക്കും എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിടുന്ന വിവരം. ചിത്രത്തെ പറ്റികൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ദീപക് ദേവായിരിക്കും ബാക്കി ഗാനങ്ങൾക്ക് സംഗീതം പകരുക എന്നാണ് അറിയാൻ കഴിയുന്നത്.

Chirakodinja Kinavukal

അഴകിയ രാവണൻ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നിർമ്മാതാവ് ശങ്കർദാസിനോട് കഥ പറയുന്ന അംബുജാക്ഷനെ മലയാളികൾ ഒരിക്കലും മറക്കില്ല. ഇവിടെ പാല് കാച്ചൽ അവിടെ കല്ല്യാണം... കല്ല്യാണം പാലു കാച്ചൽ, പാലുകാച്ചൽ കല്ല്യാണം. അവിടെ സുമതിയുടെ കഴുത്തിൽ താലി വീഴുന്ന സമയത്ത്... ഇവിടെ കാച്ചിയ പാലിൽ വിഷം കലക്കിക്കുടിച്ച് തയ്യൽക്കാരൻ പിടയുകയാണ്.. പിടയുകയാണ്... പക്ഷേ, താലി കെട്ടുന്നില്ല. സുമതി ഓടി. തയ്യൽക്കാരൻ മരിച്ചില്ല. ആശുപത്രിയിലായി. ഡോക്ടർമാർ... ഓപ്പറേഷൻ.., ഓപ്പറേഷൻ... ഡോക്ടർമാർ.., ഒടുവിൽ ആശുപത്രിയിൽവെച്ചവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ അവർ ഒന്നിക്കുകയാണ്. വളരെ രസകരമായ കഥയാണ് ശങ്കർദാസിനോട് പറയുന്നതെങ്കിലും അംബുജാക്ഷന് നിരാശനാകേണ്ടി വന്നു.

എന്നാൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അംബുജാക്ഷന്റെ ചിറകൊടിഞ്ഞ കിനാവുകൾ സിനിമയാകുകയാണ്. അംബുജാക്ഷന് നിർമ്മാതാവിനെ കിട്ടുന്നതും ചിത്രം നിർമ്മിക്കുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ശ്രീനിവാസൻ അംബുജാക്ഷനായി എത്തുമ്പോൾ തയ്യൽക്കാരനായി കുഞ്ചാക്കോ ബോബനും സുമതിയായി റിമാ കല്ലിങ്കലുമെത്തുന്നു. ഇവരെ കൂടാതെ മുരളി ഗോപി, ജോയ് മാത്യു, സൃന്ദ അഷാബ്, സുനിൽ സുഗത തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രവീൺ ചെറുതറയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer