Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീർമിഴിയിൽ...മനസു തൊട്ട് ഭാമയുടെ പുതിയ ചിത്രത്തിലെ പാട്ട്

അകലങ്ങളിൽ നിന്ന് പതിയെ മുഖമടിപ്പിക്കുന്ന കാമറയ്ക്കു മുന്നിൽ ആ മലനിരകളെങ്ങനെ ചിത്രത്തിലെന്നപോലെ നിരന്നു നിൽക്കുന്നു. പച്ചപ്പിന്റെ മാസ്മരിക സൗന്ദര്യമുള്ള മലനിരകളിലൊന്നിന്റെ നെറുകയിൽ ചവിട്ടി അറ്റത്തേക്ക് കാലുകളുറപ്പിച്ച് അവൾ നിൽക്കുന്നു. പാറിപ്പറക്കുന്ന മുടിയിഴകളിൽ റോസ് നിറത്തിലുള്ള പാവാടയിലെല്ലാം ഭാമയുടെ ശാലീന ഭംഗി നിഴലിക്കുന്നു. നാടകീയത നിറഞ്ഞ രംഗങ്ങളിലൂടെയാണ് മാൽഗുഡി ഡെയ്സിലെ നീർമിഴി...എന്ന പാട്ടു തുടങ്ങുന്നത്. മാൽഗുഡിയെന്ന പേരിന്റെ കാൽപനികതയെ ഓർമിപ്പിക്കുന്ന മനോഹരമായ വരികൾ.ചിത്രത്തിലെ പുറത്തിറങ്ങിയ ആദ്യ വീഡിയോ ആണിത്.

malgudi-days-movie

വിജയ് യേശുദാസിന്റെ ശബ്ദത്തിലുള്ള പാട്ട്. ശ്രീകുമാറിൻറേതാണ് വരികൾ. ദൂരേക്ക് മനസിനെ പായിക്കുന്ന വയലിനും ഓർക്കസ്ട്രയും പാട്ടിന്റെ കേൾവി സുഖം കൂട്ടുന്നു. യാത്രകളിൽ കൂട്ടുകാരനായി കൂടെക്കൂട്ടാനുതകുന്ന പാട്ടാണിത്. പ്രകൃതിയും അതിനോട് മനുഷ്യന്റെ പ്രണയവും ദുംഖവും വിരഹവും എത്രത്തോളം ചേർന്നു നിൽക്കുന്നുവെന്ന് പറയുന്നു പാട്ടിന്റെ വരികൾ. പാട്ടിനിടയിലുള്ള വിജയ് യേശുദാസിന്റെ താളാത്മകമായ മൂളലും വയലിന്റെ നാദവും അതി മനോഹരം.ഡോ. പ്രവീണിന്റേതാണ് ഈണം.

bhama-anoop

അനൂപ് മേനോനും ഭാമയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാമ ഏറെക്കാലത്തിനു ശേഷം അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്. പ്രിയങ്ക നായരും സൈജു കുറുപ്പുമാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. മൂന്ന് സംവിധായകരൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും മാൽഗുഡി ഡെയ്സിനുണ്ട്. വൈശാഖ് ശ്രീകുമാർ, വിവേക് ശ്രീകുമാർ, വിനോദ് ശ്രീകുമാർ എന്നിവരാണ് സംവിധാനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.