Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിൽ സ്റ്റൈൽ‌ ലുക്കിൽ മമ്മൂട്ടി

mammootty-white വൈറ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിയും ഹിമ ഖുറേഷിയും

ഈ വർഷം പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൈറ്റ്. ചിത്രത്തിലെ ആദ്യ ഗാനമിതാ പുറത്തെത്തിയിരിക്കയാണ്. മമ്മൂട്ടിയുടെ ലുക്ക് കാണാൻ കൊതിച്ചിരുന്നവരെ ഒട്ടുമേ നിരാശപ്പെടുത്തുന്നില്ലെന്നു മാത്രമല്ല, അതിസുന്ദരമായ ഗാനവും കേൾക്കാം. രാഹുൽ രാജ് ഈണമിട്ട പാട്ട് വിജയ് യേശുദാസ് ആലപിച്ചിരിക്കുന്നത്. ഹിമ ഖുറേഷിയാണ് നായിക. ഉദയ് ആനന്ദാണ് സംവിധാനം.

ഹൈ പിച്ചിൽ വിജയ് പാടുന്നിടം കൺമുന്നിൽ കാർമേഘത്തുണ്ടിനെ കൊണ്ടുവന്നു തരുമെന്നു പറഞ്ഞാൽ മതിയല്ലോ. എരിയുമൊരു വേനൽ എന്ന ഗാനം റഫീഖ് അഹമ്മദ് ആണ് രചിച്ചത്. പാട്ടെഴുത്ത് വേനലിൽ പെയ്തിറങ്ങുന്ന വർഷം പോലെ സുന്ദരം. തീര്‍ത്തും ലളിതമായ ഓർക്കസ്ട്ര കൂടിയാകുമ്പോൾ ആദ്യ കേൾവിയിൽ തന്നെയിത് നമുക്കിഷ്ടമാകും.

Your Rating: