Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമകളുമായി മ്യൂസിക് ഷോട്സ്...

music-shots-manorama-online

കാലം എത്ര പിന്നിട്ടാലും നമ്മുടെ ഓർമയിൽ നിന്നു പിന്‍വാങ്ങാത്ത കുറേ ഗാനങ്ങളുണ്ട്. നമ്മുടെ സങ്കടങ്ങളെ സ്വപ്നങ്ങളെ ഭ്രാന്തമായ ഇഷ്ടങ്ങളെ പേരറിയാ വികാരങ്ങളെയെല്ലാം സംവദിച്ചവ. അവ തന്നെയാണ് നമുക്കെന്നും പ്രിയപ്പെട്ടത്. ആ പാട്ടുകളായിരിക്കും നമ്മൾ എപ്പോഴും കേൾക്കാൻ കൊതിക്കുന്നത്. മൂളിനടക്കാൻ ഇഷ്ടപ്പെടുന്നത്. അതുപോലെ മറ്റാരെങ്കിലും പാടിത്തരുവാൻ ആഗ്രഹിക്കുന്നത്. മനോരമ ഓൺലൈൻ തുറന്നിടുകയാണ് അങ്ങനെയൊരു സംഗീതാനുഭവം. മ്യൂസിക് ഷോട്സ്....

ഭാഷാ-കാല-ദേശ ഭേദമില്ലാതെ നെഞ്ചോടു ചേർത്ത പാട്ടുക‌ളാണ് മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സിലൂടെ കേൾക്കുവാൻ സാധിക്കുക. സയനോരയും രാജലക്ഷ്മിയുമാണ് ആദ്യ മ്യൂസിക് ഷോട്സിലെ അതിഥികളും ഗായകരും. ഗിത്താർ വായിച്ചു കൊണ്ടു പാടുന്ന സയനോരും ഒപ്പം ശ്രുതിസുന്ദരമായി ആലപിച്ച് രാജലക്ഷ്മിയും. നമുക്കു പരിചിതമായ പാട്ടുകളുടെ കവർ വേർഷനുകളാണ് ഇവർ ആലപിക്കുക. മലയാളത്തിലെ എക്കാലത്തേയും മികച്ച മലയാളം മെലഡികളാണ് ഗിത്താറിൽ നിന്ന് ഉതിരുന്ന സ്വരകണത്തിന്റെ പശ്ചാത്തലത്തിൽ ഇവർ പാടുന്നത്. 

വരും നാളുകളിൽ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി കൂടുതൽ ഗായകർ മനോരമ ഓൺലൈനിന്റെ മ്യൂസിക് ഷോട്സിന്റെ അതിഥികളാകും. പിന്നെയും പിന്നെയും കേൾക്കാനിഷ്ടപ്പെടുന്ന ഒരു നൂറ് പാട്ടുകൾ നമ്മുടെ അരികിലിരുന്ന് അവർ പാടുന്ന അനുഭൂതി പകരും ഈ സംഗീത പരിപാടി...