Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരി–ബീബർ ഗാനം ചോർന്നു

Mariah Carey - Justin Bieber മരിയ കാരി, ജസ്റ്റിൻ ബീബർ

ലൊസാഞ്ചൽസ് ∙ പോപ്പ് യുവതരംഗം ജസ്റ്റിൻ ബീബറും മരിയ കാരിയും ചേർന്നുപാടിയ ഗാനം ചോർന്നു. റിക്കോർഡിങ് നടത്തി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് പാട്ട് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്.

മരിയ കാരിയുടെ ‘# വൺ ടു ഇൻഫിനിറ്റി’ ആൽബത്തിലെ ‘ഇൻഫിനിറ്റി’ എന്ന ഗാനത്തിന്റെ റീമിക്സ് ആണ് ബീബറുമൊത്തുള്ള പുതിയ പാട്ട്. ‘വൈ യു മാഡ്’ എന്ന് പേരു മാറ്റിയിട്ടുണ്ട്. റീമിക്സോടെ കാരിയുടെ ആൽബത്തിൽ ഇനി പഴയ ‘ഇൻഫിനിറ്റി’ ഗാനം ഉൾപ്പെടുത്തുന്നില്ല. റീമിക്സ് റിക്കോർഡിങ്ങിനിടെ മുന്നറിയിപ്പില്ലാതെ എത്തിയ ബീബർ ഒടുവിൽ ഒപ്പം പാടാൻ സമ്മതം മൂളുകയായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.