Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായികയായി മീര ജാസ്മിൻ; 10 കല്‍പനകൾ പ്രൊമൊ വിഡിയോ

mera-singing

അഭിനയത്തിൽ മാത്രമല്ല, പാട്ടുകാരിയായും മീരാ ജാസ്മിൻ പ്രശംസ നേടും. ഉറപ്പ്. പത്തു കൽപനകൾ എന്ന ചിത്രത്തിലെ പാട്ടിൽ റാപ് സോങിന്റെ ചടുലതയ്ക്കൊപ്പം പതിഞ്ഞ സ്വരത്തിൽ മീര പാടിയിരിക്കുന്നത് അത്രയേറെ മനോഹരമായിട്ടാണ്. വരികൾക്കും കാൽപനിക ഭംഗിയേറെ. പാട്ടിലെ ദൃശ്യങ്ങളിൽ ലുക്കു കൊണ്ടും മീര സുന്ദരി തന്നെ. കറുപ്പ് വസ്ത്രത്തിന്റെ ചേലിൽ ഒരു ചെറു സംഘത്തിനൊപ്പം ചെറിയ നൃത്ത ചലനങ്ങളും നിഗൂഢവുമായ നോട്ടവുമുള്ള മീര. വേതാള ചിറകിൽ എന്നു തുടങ്ങുന്ന ഗാനം മീരയ്ക്കൊപ്പം തമിഴിലെ പ്രമുഖ റാപ് ഗായകനാണു പാടിയിരിക്കുന്നത്.

Vethala Chirakil-Meera Jasmine Singing

സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളത്തിൽ നിറഞ്ഞു നിന്നതിനു ശേഷമൊരു നീണ്ട ഇടവേള. അതിനു ശേഷം മീരാ ജാസ്മിൻ തിരിച്ചു വരുന്നത് പത്തു കൽപനകൾ എന്ന ഈ സിനിമയിലൂടെയാണ്. പത്തു കൽപനകൾ എന്ന സിനിമാ തലക്കെട്ടു പോലെ ഊർജ്ജസ്വലമായ കടന്നുവരവ് തന്നെയാണിതെന്ന് ഈ പാട്ട് സൂചന നൽകുന്നു. സാധാരണ സിനിമയിലെ രംഗത്തിനു കൂടുതൽ സ്വാഭാവികത നൽകുന്നതിനാണു അഭിനേതാക്കളെ കൊണ്ടു പാടിക്കുന്നത്. ആ നീക്കം ഇവിടെ അര്‍ഥവത്താകുന്നു എന്നുതന്നെ പറയണം.

എമിറേറ്റ്സിലെ യാസ് ഐന്റായിരുന്നു പാട്ടിന്റെ ചിത്രീകരണം. റോയി പുറമിടം രചിച്ച വരികള്‍ക്കു മിഥുന്‍ ഈശ്വറിന്റെതാണ് സംഗീതം. ഷട്ടര്‍ ബഗ്സ് ബാനറിന്റെ കീഴില്‍ ജിജി അഞ്ചാനി, മനു പത്മനാഭന്‍, ബിജു തോരനാല്‍,ജേക്കബ് കോയിപ്പറം, തമ്പി ആന്‍റണി, മെസ് വിന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അടുത്ത മാസം അവസാനം തീയറ്ററുകളിലെത്തും.

Your Rating: