Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം ആവര്‍ത്തിക്കാന്‍ മീറ്റ് ബ്രോസ് അഞ്ചാനും കനിഹയും

Nachan Farrate

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചേരുവയായിരുന്നു മീറ്റ് ബ്രോസ് അഞ്ചാനും കനിക കപൂറും. കനിക കപൂറും മീറ്റ് ബ്രോസ് അഞ്ചാനും അവരുടെ കൂടെ സണ്ണി ലിയോണിന്റെ മസാലയുമായപ്പോള്‍ ബേബി ഡോള്‍ ഇന്ത്യന്‍ സംഗീത ലോകത്തെ ട്രെന്‍ഡായി മാറി. ബേബി ഡോളിന്റെ വിജയ ചരിത്രം ആവര്‍ത്തിച്ച ഗാനമായിരുന്നു മീറ്റ് ബ്രോസ്, കനിക കപൂര്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിട്ടിയ കലൈയാവേ. റോയ് യിലെ ചിട്ടിയ കലൈയവേയില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസായിരുന്ന താരം. വീണ്ടും മീറ്റ് ബ്രോസ് അഞ്ചാന്‍ കനിഹ കപൂര്‍ കൂട്ടുകെട്ട്് ഒന്നിച്ചിരിക്കുകയാണ് ഇത്തവണ പാട്ടിനൊത്ത് ആടാനായി എത്തിയിരിക്കുന്നത് സോനാക്ഷി സിന്‍ഹയാണെന്ന് മാത്രം.

അക്ഷയ് കുമാറിന്റെ കൂടെ ബോസിലെ 6 കോടി രൂപയുടെ ഐറ്റം ഡാന്‍സ് കളിച്ച് കാണികളെ ഞെട്ടിച്ച സോനാക്ഷി ഒ മൈ ഗോഡ്, ഹിമ്മത്‌വാല, തേവര്‍ എന്നീ ചിത്രങ്ങളിലും ഐറ്റം ഡാന്‍സ് കളിച്ചിട്ടുണ്ട്. അഭിഷേക് ബച്ചന്‍ നായകനാവുന്ന ഓള്‍ ഈസ് വെല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് സോനാക്ഷിയുടെ ഐറ്റം ഡാന്‍സ്. കുമാറാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

Nachan Farrate...

അഭിഷേകും സോനാക്ഷിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉമേഷ് ശുക്ലയാണ്. ഡൂഡ്‌തേ രെഹ് ജാവോങ്കേ, ഓ മൈ ഗോഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഉമേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഓള്‍ ഈസ് വെല്‍. സുമിത് അറോറയും, നരേന്‍ ഭട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. അഭിഷേക് ബച്ചനെ കൂടാതെ റിഷി കപൂര്‍, അസിന്‍, സുപ്രിയ പഥക്, മുഹമ്മദ് സീഷാന്‍ അയൂബ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മീറ്റ് ബ്രോസ് അഞ്ചാനിനെ കൂടാതെ ഹിമേഷ് റേഷാമിയ, അമാല്‍ മാലിക്ക്, മിഥുന്‍ തുടങ്ങിയവരാണ്  ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ടി സീരീസ്, ആല്‍കെമി പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷ്ണ കുമാര്‍, ശ്യാം ബജാജ്, വരുണ്‍ ബജാജ് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ തീയേറ്ററിലെത്തും.