Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിൽ നിന്നൊരു കുട്ടിപ്പാട്ടുകാരി

aswathy

ഏറ്റവുമധികം ശ്രദ്ധ നേടിയ ക്രിസ്ത്യൻ ഭക്തിഗാനങ്ങളിലൊന്ന് പാടിയത് ശ്രേയ ജയദീപെന്ന പതിനൊന്നുകാരിയാണ്. ശ്രേയയുടെ ശബ്ദവും ആലാപനത്തിലെ ഭംഗിയും നമുക്കേറെ ഇഷ്ടമായെങ്കിൽ ഇതേ പാട്ട് അശ്വതിക്കുട്ടി പാടിയിരിക്കുന്നതും ഏറെ ഇഷ്ടമാകും. ദുബായിൽ നിന്ന് അശ്വതി നായരെന്ന ഒമ്പതുവയസുകാരി മേലേ മാനത്തെ ഈശോയെ എന്ന പാട്ടിനൊപ്പം തന്റെ ശബ്ദം കൊണ്ട് സഞ്ചരിച്ചിരിക്കുന്നത് അത്രയേറെ ഹൃദ്യമായിട്ടാണ്. തീക്ഷ്ണമായ ശബ്ദമുള്ള അശ്വതി പാടിയ പാട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ഷാര്‍ജ ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന അശ്വതി നാലു വയസു മുതൽ സംഗീതം പഠിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശികളായ പ്രശാന്ത് നായരുടെയും ദീപ്തിയുടെയും മകളാണ് ഈ കൊച്ചുമിടുക്കി. അദിതിയാണ് ചേച്ചി. ദുബായിലെ ഒരുപാട് വേദികളിൽ ശ്രേയ ഗാനമാലപിച്ചിട്ടുണ്ട്. എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നുവെന്ന പാട്ട് അശ്വതി പാടുന്ന വിഡിയോ വിഡിയോ അച്ഛന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്യപ്പെട്ടിരുന്നു. ആ വിഡിയോ കണ്ടാലറിയാം കുഞ്ഞു ഗായികയ്ക്കുള്ളിലെ പ്രതിഭയെ.

മേലേ മാനത്തെ ഈശോയെ എന്ന ആ പാട്ട് പള്ളിമുറ്റത്തെ ഗ്രാമഫോണുകളുടെ ഹൃദയത്തിൽ സ്ഥാനം നേടിക്കഴിഞ്ഞു, നമുക്കുള്ളിലും. ഫാദർ മൈക്കേൽ പനയ്ക്കൽ രചിച്ച വരികൾക്ക് എം ജയചന്ദ്രനാണ് ഈണമിട്ടത്. കുഞ്ഞു ശബ്ദങ്ങളിലെ പാട്ടുകൾ എത്രകേട്ടാലും മതിവരാറില്ല നമുക്ക്. കൊഞ്ചൽ മാറാത്ത നാദത്തിലെ പാട്ട് കുഞ്ഞു ശബ്ദത്തിലെ ഭാവവ്യത്യാസവും വീണ്ടും വീണ്ടും നമ്മെ പാട്ടിലേക്കടുപ്പിക്കും. അശ്വതിക്കുട്ടിയുടെ ആലാപനവും അങ്ങനെ തന്നെ.