Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ജാക്സൺ സൂക്ഷിച്ചിരുന്നു?

michael-jackson

ലോകം സംഗീതചക്രവർത്തിയെന്ന് വിളിച്ച് ആരാധിച്ചിരുന്നുവെങ്കിലും എന്നും വിവാദങ്ങളിൽ നിറഞ്ഞിരുന്നു മൈക്കൽ ജാക്സൻ. കാലമെത്തും മുൻപേ മരണത്തിലേക്കു പോയിട്ടും അതിനു മാറ്റമൊന്നുമില്ല. അതിൽ നമ്മെ ഞെട്ടിച്ചത് കുട്ടികളെ ജാക്സൻ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന വാർത്തയാണ്. ഇപ്പോഴിതാ ആ ആരോപണത്തിന് ശക്തിയേകി ഒരു റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. 2003ൽ ജാക്സന്റെ നെവർലാൻഡിലെ കൃഷിയിടത്തിലെ കെട്ടിടത്തിൽ നടത്തിയ റെയ്ഡിൽ വൻ അശ്ലീല ചിത്ര ശേഖരം കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. 

കൗമാരക്കാരുടെ നഗ്നചിത്രങ്ങളാണ് അധികവും. ജാക്സന്റെ കിടപ്പുമുറിയിലും കുളിമുറിയിലും മാത്രമായി ഇത്തരത്തിലുള്ള ഏഴ് ചിത്രങ്ങളാണ് കണ്ടെത്തിയത്. 1800കളില്‍ എടുത്ത ചിത്രങ്ങളുടെ ശേഖരമാണിത്. കുട്ടികളെ ആകർഷിക്കാനാകാം ഇവ ഉപയോഗിച്ചിരുന്നതെന്നാണ് പൊലീസ് അനുമാനം. 

കാൻസറിൽനിന്നു മുക്തനായ പതിമൂന്നുകാരൻ ഗാവിൻ അർവിസോയെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണം ഉയർന്നതിനു പിന്നാലെയായിരുന്നു റെയ്ഡ്. സാന്താ ബാർബറാ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫിസിലെ എഴുപതംഗ സംഘമാണ് റെയ്ഡ് നടത്തിയത്. പക്ഷെ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തു വന്നത്. എന്തിനാണ് ഇത്രയും നാൾ ഈ റിപ്പോർ‌ട്ട് മറച്ചുവച്ചതെന്ന കാര്യം വ്യക്തമല്ല. ഓൺലൈൻ പോർട്ടലായ റഡാർ ആണ് ഇക്കാര്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടത്. അന്ന് ആഴ്ചകൾ നീണ്ട വിചാരണയ്ക്കൊടുവിൽ ജാക്സനെ കുറ്റവിമുക്തനാക്കിയിരുന്നു.

Your Rating: