Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കായി 31 കോടിയുടെ വൈൻയാർഡ്

ജന്മദിനത്തിൽ അമ്മമാർക്ക് സമ്മാനങ്ങൾ നൽകുന്ന മക്കൾ ധാരാളമുണ്ട് എന്നാൽ 5 ദശലക്ഷം ഡോളറിന്റെ വൈൻയാർഡ് സമ്മാനമായി നൽകിയ മകളായി മൈലി മാത്രമേ ഉണ്ടാകുകയുള്ളു. പലപ്പോഴും പല തീരുമാനങ്ങൾകൊണ്ടും കാര്യങ്ങൾകൊണ്ടും ഹോളിവുഡിനെ ഞെട്ടിക്കാറുള്ള മൈലി തന്റെ മാതാവ് ടിഷ് സൈറസിന്റെ 47–ാം ജന്മദിനത്തിലാണ് 5 ദശലക്ഷം ഡോളറിന്റെ (ഏകദേശം 31 കോടി രൂപ) വൈൻയാർഡ് സമ്മാനിച്ചിരിക്കുന്നത്. 5.5 ഏക്കർ വിസ്തീർണമുള്ള വൈൻയാർഡിൽ 6500 സ്ക്വയർ ഫീറ്റിന്റെ ബംഗ്ലാവുമുണ്ട്. 1954ൽ നിർമ്മിച്ച ബംഗ്ലാവിൽ ഏഴ് ബെഡ് റൂമും, 1000 ബോട്ടിൽ വൈൻസെല്ലറും, സ്വിമ്മിങ് പൂളും, വലിയ ബാൽക്കണിയുമുണ്ട്.

അമേരിക്കൻ യുവപോപ്പ് താരങ്ങളിൽ പ്രമുഖയാണ് മൈലി സൈറസ്. ഡിസ്നിയുടെ ഹന്ന മൊണ്ടേന പരമ്പരയിലൂടെ പ്രശസ്തയായ മൈലി, മീറ്റ് മൈലി സൈറസ്, ബ്രേക്കൗട്ട്, കാന്റ് ബി ടാമിഡ്, ബാങേഴ്സ് എന്നിങ്ങനെ നാല് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരങ്ങൾ, ഒരു എംടിവി വിഎംഎ പുരസ്കാരം, 17 ടീൻ ചോയ്സ് പുരസ്കാരം, 4 വേൾഡ് മ്യൂസിക് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ മൈലിയെ തേടി എത്തിയിട്ടുണ്ട്.