Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം ജയചന്ദ്രന്റെ സ്വന്തം 'മൊയ്തീൻ'

M_Jayachandran_moideen

ന്യൂജനറേഷൻ യുഗത്തിലും മെലഡിയുടെ മനോഹാരിത കൈവിടാത്ത സംഗീതസംവിധായകനാണ് എം ജയചന്ദ്രൻ. മലയാളിക്ക് ഓർമ്മചെപ്പിൽ സൂക്ഷിക്കാൻ നിരവധി ഗാനങ്ങൾ നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ വകയായ് മലയാളികൾക്ക് ലഭിച്ചൊരു സംഗീതോപഹരമാണ് എന്ന് നിന്റെ മൊയ്തീനിലെ ഗാനങ്ങൾ. സമാനതകളില്ലാത്ത പ്രണയ ചേരുവയുടെ ഈണമാണ് എം ജയചന്ദ്രൻ ചിത്രത്തിന് നൽകിയിരിക്കുന്നത്.

ചിത്രത്തിലെ പ്രണയത്തെ മുഴുവൻ ആവാഹിച്ച ഗാനമാണ് കണ്ണോണ്ട് ചൊല്ലണ് എന്നത്. ശ്രേയ ഘോഷാലും വിജയ് യേശുദാസും അതിമനോഹര ആലാപനവും എം ജയചന്ദ്രന്റെ ഈണവും ചേർന്നപ്പോൾ പ്രണയമനസുകളിൽ കുളിർമഴയായി മാറി ആ ഗാനം. വിരഹത്തിന്റെ ഈണത്താൽ എം ജയചന്ദ്രൻ മനോഹരമാക്കിയ ഗാനത്തിന്റെ വരികൾ റഫീഖ് അഹമ്മദിന്റേതാണ്. ശ്രേയ ഘോഷലിന്റെ ശബ്ദത്തിൽ വിരഹത്തിന്റെ കയ്പ്പും മധുരിക്കുന്നു. ഇരുവഞ്ഞി പുഴപ്പെണ്ണേ എന്ന ഗാനം എം ജയചന്ദ്രൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഈ മഴ തൻ എന്ന ഗാനം ഗാനഗന്ധർവ്വൻ യേശുദാസിന്റെയും സുജാത മോഹന്റേയും ആലാപനത്തിലാണ് അതിമനോഹരമാകുന്നത്. ഈ ഗാനത്തിന്‌ സംഗീതം നല്‍കിയിരിക്കുന്നത് രമേശ് നാരായണനാണ്‌.

കാമുകനുവേണ്ടി ഒരു മനുഷ്യായുസ് മുഴുവൻ കാത്തിരിക്കുന്ന കാഞ്ചനമാലയും മൊയ്തീന്റേയും പ്രണയകഥ സമാനതകളില്ലാത്തതാണ്. അക്കാലത്ത് മതത്തെ അവഗണിച്ച് ഒരുമിച്ച് ജീവിക്കാനാഗ്രഹിച്ച കാഞ്ചനയുടേയും മൊയ്തീന്റേയും വിധി മറ്റൊന്നായിരുന്നു. 1982 ജൂലൈ 15ന് പുഴയിൽ മുങ്ങി മരിച്ച മൊയ്തീന്റെ വിധവയായാണ് കാഞ്ചനമാല ഇന്നും ജീവിക്കുന്നത്. കാഞ്ചലമാലയുടേയും മൊയ്തീന്റേയും പ്രണയം ചലചിത്രമാകുമ്പോൾ പാർവ്വതി മേനോനും പൃഥ്വിരാജുമാണ് നായികാനായകന്മാരായി എത്തുന്നത്. കാഞ്ചനമാലയുടെ പ്രണയജീവിതം ആധാരമാക്കി ജലം കൊണ്ട് മുറിവേറ്റവൾ എന്ന ഡോക്യുമെന്ററി ഒരുക്കിയ ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്തീൻ.

പൃഥ്വിരാജും പാർവ്വതിയുമാണ് മൊയ്തീനും കാഞ്ചനമാലയുമായി എത്തുന്നത്. ഇവരെ കൂടാതെ ടോവിനോ തോമസ്, ബാല, സായ്കുമാർ, ശശി കുമാർ, ലെന, സുധീർ കരമന, ശിവജി ഗുരുവായൂർ, കലാരഞ്ജിനി, സുരഭി, സാനിയ അയ്യപ്പൻ, ഇന്ദ്രൻസ്, സിജ റോസ്, ദേവി അജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. എം ജയചന്ദ്രനെ കൂടാതെ രമേശ് നാരായണനും ചിത്രത്തിലെ ഗാനത്തിന് ഈണം പകരുന്നുണ്ട്. ഗോപിസുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. ന്യൂടൺ മൂവീസിന്റെ ബാനറിൽ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാഗി തോമസ്, ഡോ. സുരേഷ് കുമാർ തുടങ്ങിയവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബർ 18 ന് തീയേറ്ററിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.